റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എന്‍ഒസി ഇല്ലെന്ന കാരണത്താല്‍ വനം വകുപ്പ്‌ തടഞ്ഞ ലൈഫ്‌ ഭവന പദ്ധതിയില്‍ ആശ്വാസകരമായ പുരോഗതി

January 21, 2022 - 9:42 am

കട്ടപ്പന; കാഞ്ചിയാര്‍ പഞ്ചായത്തില്‍ ലൈഫ്‌ ഭവന പദ്ധതിയുടെ നിര്‍മാണം എന്‍ഒസി ഇല്ലെന്ന കാരണം പറഞ്ഞ്‌ വനം വകുപ്പ്‌ തടഞ്ഞിരുന്നു. 19 ഗുണഭോക്താക്കളുടെ വാസസ്ഥലം സംബന്ധിച്ചുളള സര്‍വേ റിപ്പോര്‍ട്ട്‌ വില്ലേജ്‌ ഓഫീസര്‍ സമര്‍പ്പിച്ചതോടെയാണ് പ്രശ്‌നത്തില്‍ ആശ്വാസകരമായ പുരോഗതിയുണ്ടാ കുന്നത്‌. വനം വകുപ്പിന്‌ കീഴിലെ ഇക്കോളജി ഡവലപ്പ്‌മെന്റ് വിഭാഗമാണ്‌ ഫീല്‍ഡ്‌ സര്‍വേ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടി രുന്നത്‌. വില്ലേജ്‌ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടുപ്രകാരം ഗുണഭോക്താക്കള്‍ക്ക്‌ അനുകൂലമായ ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ കാഞ്ചിയാര്‍ പഞ്ചായത്ത്‌ ഭരണ സമിതി.

കാഞ്ചിയാര്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡ്‌ മുരിക്കാട്ടുകുടിയിലെയും കോഴിമലയിലെയും 19 കുടുംബങ്ങളാണ്‌ കയറികിടക്കാന്‍ ഇടമില്ലാതെ ദുരിതമനുഭവിക്കുന്നത്. . ലൈഫ്‌ ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട്‌ ലഭിച്ച ഈ കുടുംബങ്ങള്‍ക്ക്‌ 40,000രൂപ ലഭിച്ചിരുന്നു. ഈ തുകയുപയോഗിച്ച നിലവിലുളള വീട്‌ പൊളിച്ച് പുതിയ വീടിന്‌ തറ കെട്ടി കഴിഞ്ഞപ്പോഴാണ്‌ തടസവുമായി വനംവകുപ്പെത്തിയത്‌. ആദിവാസി മേഖലയില്‍ ജനറല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക്‌ വീട്‌ നിര്‍മിക്കാന്‍ സര്‍ക്കാര്‍ഫണ്ട്‌ നല്‍കരുതെന്ന്‌ കാട്ടി ആദിവാസി രാജാവ്‌ വനം വകുപ്പിന്‌ നല്‍കിയ പരാതിയാണ്‌ പ്രതിസന്ധിക്കിടയാക്കിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *