അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ലൈഫ് സ്‌കില്‍ഡ് എഡ്യുക്കേഷന്‍ ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം

January 19, 2022 - 3:13 pm

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെക്ഷനില്‍ നടത്തുന്ന ലൈഫ് സ്‌കില്‍ഡ് എഡ്യുക്കേഷന്‍ ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കാലാവധി. അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് തിയറി-പ്രാക്ടിക്കല്‍ ക്ലാസുകള്‍ നടത്തുക. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം എസ്.ആര്‍.സി ഓഫീസില്‍ നിന്ന് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റഡി സെന്ററുമായി ബന്ധപ്പെടാവുന്നതാണെന്ന് ഡയറക്ടര്‍ അറിയിച്ചു. വിലാസം- ഡയറക്ടര്‍, സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം- 33. ഫോണ്‍- 0471 2325101, 2325102, 8281114464. വെബ്‌സൈറ്റ്-  www.srccc.in.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *