ഇടുക്കി: കേരളത്തിന്റെ വ്യവസായ യന്ത്ര പ്രദര്‍ശന മേളയായ ‘മെഷിനറി എക്സ്പൊ 2022’ ജനുവരി 23 മുതല്‍ 26 വരെഎറണാകുളം ജവഹര്‍ലാല്‍ നെഹൃു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കും. പുതിയ സാങ്കേതിക വിദ്യകളും യന്ത്രസാമഗ്രികളും എക്സ്പൊയിലൂടെ സംരംഭകര്‍ക്ക് പരിചയപ്പെടുത്തും. കാര്‍ഷിക-ഭക്ഷ്യ സംസ്‌ക്കരണ മേഖലയിലും വസ്ത്ര നിര്‍മ്മാണ മേഖലയിലും ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ജനറല്‍ എഞ്ചിനീയറിങ്ങ് മേഖലയിലുമുള്ള നൂതന യന്ത്രസാമഗ്രികള്‍ മേളയില്‍ അവതരിപ്പിക്കും. കേരളത്തിലെ സൂക്ഷ്മ-ചെറുകിട മേഖലയിലെ ഉല്‍പാദകര്‍ക്കാവശ്യമായ അത്യാധുനിക യന്ത്രോപരണങ്ങളും സാങ്കേതികവിദ്യയും മേളയിലൂടെ സ്വന്തമാക്കാനും കഴിയും.
എക്സ്പൊയില്‍ പ്രധാനമായും മെഷീന്‍ ടൂളുകളും ഓട്ടോമേഷന്‍ ടെക്നോളജിയും സി എന്‍ സി മെഷീനുകളും പ്രദര്‍ശിപ്പിക്കും. നൂതനമായ പ്രൊസസ്സിങ്ങ് മെഷീനുകളും പാക്കിങ്ങ് മെഷീനുകളും മേളയില്‍ കാണാം. ആധുനിക സാങ്കേതിക വിദ്യകളുടെ പ്രായോഗികതയും മറ്റ് വശങ്ങളും സംരംഭകര്‍ക്കും സംരംഭകരാകാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കും മനസിലാക്കി നല്‍കുന്നതിനായി മെഷിനറികളുടെ തത്സമയ ഡെമോയും പ്രദര്‍ശനത്തില്‍ ഉണ്ടാകും.
ഇടുക്കി: മെഷിനറി എക്സ്പൊ 2022′ ജനുവരി 23 മുതല്‍ 26 വരെ എറണാകുളം ജവഹര്‍ലാല്‍ നെഹൃു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍
