ആംബുലന്‍സ് ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി

തിരുവനന്തപുരം: ആംബുലന്‍സ് ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി. ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ലഭിക്കാനുണ്ടായിരുന്ന രണ്ട് മാസത്തെ ശമ്പളത്തില്‍ ഒരു മാസത്തെ തുക ജീവനക്കാര്‍ക്കു നല്‍കി. ബാക്കി തുക ഉടന്‍ നല്‍കാമെന്നും കമ്പനി ഉറപ്പ് നല്‍കി. ജില്ലയില്‍ 28 ആംബുലന്‍സുകളാണ് സര്‍വീസ് നടത്തുന്നത്. ഈ ആംബുലന്‍സുകളില്‍ 120 ജീവനക്കാരാണ് രണ്ട് മാസമായി ശമ്പളമില്ലാതെ ദുരിതത്തിലായിരുന്നു. തിരുവനന്തപുരം ഡിഎംഒ ഓഫീസ് വളപ്പില്‍ ജില്ലയിലെ മുഴുവന്‍ ആംബുലന്‍സുകളും നിരത്തിയിട്ടായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. പൊലീസെത്തി ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാനുള്ള ശമ്പളക്കുടിശ്ശിക നല്‍കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാര്‍. തുടര്‍ന്നാണ് കലക്ടര്‍ ചര്‍ച്ചയ്ക്കു വിളിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →