പാലക്കാട്ട് കാര്യങ്ങള്‍ പിടിവിടുന്നു, സാമൂഹിക വ്യാപനമെന്നു സൂചന

പാലക്കാട്: പാലക്കാട്ട് കാര്യങ്ങള്‍ അതീവഗുരുതരമാവുന്നു. സാമൂഹിക വ്യാപനസാധ്യത തള്ളാതെ അധികൃതര്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് പാലക്കാട് ജില്ലയിലാണ്. 105 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ വ്യാഴാഴ്ച 16 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. അബൂദബിയില്‍ നിന്നെത്തിയ അഞ്ചുപേര്‍ക്കും ചെന്നൈ- അഞ്ച്, മുംബൈ, കര്‍ണാടക, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് എത്തിയ ഓരോരുത്തര്‍ക്കുമാണ് പാലക്കാട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതുകൂടാതെ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹോട്ട് സ്പോട്ടുകളില്‍ നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. ജില്ലയിലെ ഹോട്ട് സ്പോട്ടുകളുടെ വിശദവിവരം കലക്ടര്‍ പുറത്തിറക്കി. ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന് മന്ത്രി എ കെ ബാലന്‍ ആവശ്യപ്പെട്ടു. സാമൂഹ്യവ്യാപനത്തിനുള്ള സാധ്യത തള്ളാന്‍ മന്ത്രി തയ്യാറായില്ല. നിയന്ത്രണങ്ങളില്‍ ഇളവുനല്‍കിയാല്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതിര്‍ത്തികളില്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കും.

ചെക്ക്‌പോസ്റ്റുകളില്‍ രാഷ്ട്രീയക്കാര്‍ നടത്തിയ രാഷ്ട്രീയ പൊറാട്ടുനാടകത്തിന്റെ പരിണിതഫലമാണ് പാലക്കാട് ഇന്നനുഭവിക്കുന്ന സാമൂഹിക വ്യാപന ഭീഷണിയെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ ഹോട്ട് സ്‌പോട്ടുകളില്‍നിന്ന് പാസില്ലാതെ വന്നവരെ കേരളത്തിലേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് സമരങ്ങള്‍ നടന്നത് ഏറെ വിവാദമായിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ മറികടന്ന് സമരകേന്ദ്രങ്ങളില്‍ മാസ്‌ക്‌പോലും വയ്ക്കാതെ ആളുകള്‍ കൂട്ടകൂടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →