റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒട്ടകം രാജേഷിനെ പിടികൂടാന്‍ സഹായിച്ചത്‌ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ എടുത്തുനല്‍കിയ ഫോട്ടോ.

December 21, 2021 - 8:24 am

പോത്തന്‍കോട്‌ : പോത്തന്‍കോട്‌ കല്ലൂര്‍ കേസിലെ പ്രതി ഒട്ടകം രാജേഷിനെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്‌ ബസ്‌ കണ്ടക്ടര്‍ എടുത്തുനല്‍കിയ ഫോട്ടോ . യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നേരിട്ട്‌ പങ്കെടുത്ത മുഖ്യ സൂത്രധാരനും കേസിലെ രണ്ടാംപ്രതിയുമാണ്‌ രാജേഷ്‌. കൊലപാതകം നടന്നതിന്റെ പത്താം ദിവസമാണ്‌ ഇയാള്‍ പിടിയിലായത്‌.

തമിഴ്‌നാട്ടിലെ പളനിയില്‍ നിന്ന്‌ തിരുവനന്തപുരത്തേക്കുളള കെ.സെ്‌.ആര്‍.ടി.സി ബസില്‍ വരുമ്പോള്‍ കൊല്ലത്തുവച്ചാണ്‌ ഇയാളെ കസ്‌റ്റഡിയിലെടുത്തത്‌. ഇതോടെ കേസിലെ എല്ലാ പ്രതികളും അറസ്‌റ്റിലായി. 2021 ഡിസംബര്‍ 11നാണ്‌ കൊലപാതകം നടന്നത്‌. കൊലപാതകത്തിനു ശേഷം 11 അംഗ സംഘം പലവഴിക്ക്‌ രക്ഷപെടുകയായിരുന്നു. രാജേഷിന്റെ സഞ്ചാര മാര്‍ഗം മനസിലാക്കിയ പോലീസ്‌ സംഘം കൊല്ലം കെ.എസ്‌.ആര്‍ടിസി ബസറ്റാന്റില്‍ എത്തി . എംസി റോഡ്‌ വഴി രക്ഷപെടാതിരിക്കാന്‍ കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ കിളിമാനൂര്‍ കേന്ദ്രീകരിച്ചും പരിശോധന ശക്തമാക്കിയിരുന്നു.

ഇതിനിടെ എറണാകുളം കെഎസ്‌ആര്‍ടിസി അധികൃതരുമായി ബന്ധ്‌പ്പെട്ട്‌ അന്വേഷണ സംഘം ബസിലെ കണ്ടക്ടറെ ബന്ധപ്പെട്ടു. കണ്ടക്ടര്‍ വാട്‌സാപ്പുവഴി അയച്ചുകൊടുത്ത യാത്രക്കാരുടെ ഫോട്ടോ നോക്കി ഒട്ടകം രാജേഷ്‌ എറണാകുളം – കാട്ടാക്കട സൂപ്പര്‍ഫാസ്റ്റ് ബസില്‍ ഉളളതായി സ്ഥിരീകരിക്കുകയും കൊല്ലം കെഎസ്‌ആര്‍ടിസി സ്റ്റാന്റില്‍ വെച്ച്‌ പുലര്‍ച്ചെ 2.30ന്‌ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഒട്ടകം രാജേഷിനെതിരെ 28ലേറെ കേസുകളാണ് വിവിധ പോലീസ്‌ സ്‌റ്റേഷനുകളിലായി നിലവിലുളളത്‌. എന്നാല്‍ നാളിതുവരെ ഒന്നില്‍ പോലും ശിക്ഷ അനുഭവിച്ചിട്ടില്ല. വധശ്രമം ,വീടുകയറി ആക്രമണം, കഞ്ചാവ്‌ കടത്തല്‍ തുടങ്ങി നിരവധി കേസുകളിലാണ്‌ ഇയാള്‍ പ്രതിയാിട്ടുളളത്‌. അബ്‌ക്കാരി മുതലാളിമാരുടെയും രാഷ്ട്രീയക്കാരുടെയും പിന്‍ബലം കാരണമാണ്‌ പോലീസ്‌ നടപടിയുണ്ടാകാത്തത്‌ ചിറയിന്‍കീഴ്‌ അഴൂര്‍ ഭഗവതി ക്ഷേത്രത്തിന്‌ സമീപം വിളയില്‍ വീട്‌ സ്വദേശിയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *