കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഡിസംബർ 21 വൈകിട്ട് 4.30ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന പരിപാടിയിൽ കെ.എ.ടി. ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം അധ്യക്ഷത വഹിക്കും. കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യാതിഥിയാകും. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, അഭിഭാഷക അസോസിയേഷൻ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും. ട്രൈബ്യൂണലിന്റെ മുൻ ചെയർമാൻമാരെ ചടങ്ങിൽ ആദരിക്കും.
അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ പത്താം വാർഷികം: പൊതുസമ്മേളനം ഡിസംബർ 21ന്
