റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

പാലക്കാട്: എയ്ഡ്സ് രോഗികള്‍ക്ക് പോഷകാഹാര വിതരണം

December 16, 2021 - 2:25 pm

പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ 2021-2022 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട ‘എയ്ഡ്സ് രോഗികള്‍ക്ക് പോഷകാഹാര വിതരണം’ പദ്ധതിയുടെ രണ്ടാംഘട്ട പോഷകാഹാര കിറ്റ് വിതരണം ഡിസംബര്‍ 20 ന് ആരംഭിക്കും. ഡിസംബര്‍ 20 ന് പാലക്കാട്, മണ്ണാര്‍ക്കാട് താലൂക്കുകള്‍ക്കും 21 ന് ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകള്‍ക്കും 22 ന് ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകള്‍ക്കും കിറ്റ് വിതരണം നടത്തും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ ജില്ലാ പഞ്ചായത്തില്‍ നടത്തുന്ന കിറ്റ് വിതരണത്തിന് 2021 ല്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഗുണഭോക്താക്കളും ബന്ധപ്പെട്ട രേഖകള്‍ സഹിതമെത്തി കിറ്റ് കൈപ്പറ്റണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *