റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പി.ജി ഡോക്ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിച്ചു: ഒ.പി, വാര്‍ഡ് ബഹിഷ്‌കരണം തുടരും

December 16, 2021 - 12:04 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പി.ജി ഡോക്ടര്‍മാര്‍ നടത്തി വരുന്ന സമരം ഭാഗികമായി പിന്‍വലിച്ചു. ആരോഗ്യമന്ത്രിയുമായ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഭാഗികമായി പിന്‍വലിച്ചത്.

കാഷ്വാലിറ്റി, ലേബര്‍ റൂം തുടങ്ങിയ അത്യാഹിത വിഭാഗങ്ങളില്‍ പി.ജി ഡോക്ടര്‍മാര്‍ സേവനം തുടരും.

അതേസമയം, ഒ.പി, വാര്‍ഡ് എന്നിവിടങ്ങളിലെ ബഹിഷ്‌കരണം തുടരും. പൊതുജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് സമരം ഭാഗികാമായി പിന്‍വലിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

എന്നാല്‍ സ്‌റ്റൈപ്പന്റ് വര്‍ധനയടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കാനുള്ള ഉറപ്പും ലഭിച്ചിട്ടില്ല.

പി.ജി ഡോക്ടര്‍മാരുടെ ജോലിഭാരത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. നിലവിലെ റെസിഡന്റ് മാന്വല്‍ പ്രകാരമാണോ ജോലി ചെയ്യുന്നതെന്നും മാന്വലിന് അധികമായി എവിടെയൊക്കെയാണ് ജോലി ചെയ്യിക്കുന്നതെന്നും സമിതി അന്വേഷിക്കും.

സംഘടന പ്രതിനിധികള്‍ നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനുള്ളില്‍ സമിതി രൂപവത്കരിക്കാനാണ് തീരുമാനം.

അതേസമയം, പി.ജി ഡോക്ടര്‍മാരുടെ സ്റ്റൈപന്റ് വര്‍ധന ഇപ്പോള്‍ സാധ്യമാവില്ലെന്ന് ധനകാര്യവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് രണ്ട് തവണ ആരോഗ്യവകുപ്പിലേക്ക് ഇതുമായി ബന്ധപ്പെട്ട ഫയല്‍ തിരിച്ചയക്കേണ്ടി വന്നതെന്നാണ് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *