കട്ടപ്പന :ദേശിയ ഊർജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ,മുരിക്കാട്ടുകുടി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും രണ്ട് എൽ ഇ ഡി ബൾബുകൾ വീതം സൗജന്യമായി നൽകുന്നു. കളമശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസും മുരിക്കാട്ടുകുടി സർക്കാർ ഹയർസെക്കന്ററി സ്കൂളിലെ പ്രൈമറി വിഭാഗം അദ്ധ്യാപിക ലിൻസി ജോർജും ചേർന്നാണ് . സ്കൂളിലെ കുട്ടികൾക്ക് എൽ.ഇ.ഡി.ബൾബുകൾ നൽകാൻ തീരുമാനിച്ചത്. ബൾബ് വിതരണോത്ഘാടനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
ഭവനസന്ദർശനത്തിനായി വിദ്യാർത്ഥികളുടെ വീടുകളിലെത്തിയപ്പോഴാണ് മിക്കകുട്ടികളുടെയും വീടുകളിൽ 60 വാട്സിന്റെ ബൾബുകൾ ഉപയോഗിക്കുന്നതായി ടീച്ചർ കണ്ടെത്തിയത്. .വൈദ്യതി ഉപയോഗം വർദ്ധിപ്പിക്കുന്ന ടങ്സ്റ്റൻ ബൾബുകൾ മാറ്റി എൽ ഇ ഡി ബൾബുകൾ വാങ്ങാൻ മിക്ക മാതാപിതാക്കൾക്കും ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ ടീച്ചർ മുൻകയ്യെടുത്ത് കളമശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് അധികൃതരുമായി ഇക്കാര്യങ്ങൾ സംസാരിക്കുകയും ,സ്കൂളിലെ 360 കുട്ടികൾക്കും ബൾബ് വാങ്ങുന്നതിനുള്ള പണത്തിന്റെ പകുതി അവർ നൽകാമെന്ന് സമ്മതിക്കുകയുമായിരുന്നു. ബാക്കി തുക ലിൻസി ടീച്ചറിന്റെ സ്വന്തം ശമ്പളത്തിൽ നിന്നും എടുക്കുകയാണ് ചെയ്യുന്നത്.
മാർക്കറ്റിൽ നൂറു രൂപ വിലയുള്ള 9 വാട്സിന്റെ രണ്ട് എൽ ഇ ഡി ബൾബുകൾ വീതമാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത് . ഇതുമൂലം വൈദുതി ചാർജിനത്തിൽ നല്ലൊരു തുക ലാഭിക്കുന്നതിനൊപ്പം അനേക യുണിറ്റ് വൈദുതിയും ലാഭിക്കാൻ കഴിയും .
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് അസോസിയേറ്റ് ഡയറക്ടർ ഫാ.സാജു എം .ഡി സി .എം .ഐ, സ്കൂൾ ഹെഡ്മാസ്റ്റർ വി ശിവകുമാർ പി ടി എ പ്രസിഡന്റ് കെ ആർ സുകുമാരൻ നായർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അദ്ധ്യാപകരായ വിജി റ്റി സി ,ലിൻസി ജോർജ് എന്നിവർ പ്രസംഗിച്ചു

