റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അ​ന​ധി​കൃ​ത​ ​കൊ​ടി​മ​ര​ങ്ങ​ൾ ​:​ കൊ​ടി​യു​ടെ​ ​നി​റം​ ​നോ​ക്കാ​തെ​ ​ന​ട​പ​ടി​ ​വേണമെന്ന് ഹൈക്കോടതി

December 3, 2021 - 8:50 am

കൊ​ച്ചി​:​ ​അ​ന​ധി​കൃ​ത​ ​കൊ​ടി​മ​ര​ങ്ങ​ൾ​ ​സ്ഥാ​പി​ക്കു​ന്ന​തു​ ​വി​ല​ക്കി​ ​സ​ർ​ക്കാ​ർ​ ​എന്തുകൊണ്ടാ​ണ് ​സ​ർ​ക്കു​ല​ർ​ ​ഇ​റ​ക്കാ​ത്ത​തെ​ന്ന് ​കോ​ട​തി​ ​വാ​ക്കാ​ൽ​ ​ചോ​ദി​ച്ചു. എറണാകുളത്ത് മേനക ജംഗ്ഷനിൽ കഴിഞ്ഞ ദിവസം അനധികൃത കൊടിമരം നാട്ടിയ സംഭവം കോടതി തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്തു..കൊ​ടി​യു​ടെ​ ​നി​റം​ ​നോക്കാതെ​ ​ന​ട​പ​ടി​ ​വേ​ണം.ഇത്തരം കൊടിമരങ്ങൾ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ വ്യക്തമാക്കി നിരവധി ഡ്രൈവർമാർ കോടതിക്ക് കത്തെഴുതുന്നുണ്ടെന്നും സിംഗിൾബെഞ്ച് പറഞ്ഞു

പൊ​തു​വ​ഴി​ക​ളി​ലെ​യും​ ​പാ​ത​യോ​ര​ങ്ങ​ളി​ലെ​യും​ ​അ​ന​ധി​കൃ​ത​ ​കൊ​ടി​മ​ര​ങ്ങ​ൾ​ ​നീ​ക്കം​ ​ചെ​യ്യു​ന്ന​തു​ ​സം​ബ​ന്ധി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​സ​ർ​വ​ ​ക​ക്ഷി​യോ​ഗം​ ​വി​ളി​ക്കു​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​അ​റി​യി​ച്ചു.​ രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​ക​ൾ​ ​മാ​ത്ര​മ​ല്ല,​ ​മ​ത​സ്ഥാ​പ​ന​ങ്ങ​ളും​ ​സം​ഘ​ട​ന​ക​ളു​മൊ​ക്കെ​ ​അ​ന​ധി​കൃ​ത​മാ​യി​ ​കൊ​ടി​മ​ര​ങ്ങ​ൾ​ ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഈ​ ​വി​ഷ​യ​ത്തി​ൽ​ ​സ​മ​വാ​യം​ ​അ​നി​വാ​ര്യ​മാ​യ​തി​നാ​ലാ​ണ് ​യോ​ഗം​ ​വി​ളി​ക്കു​ന്ന​തെ​ന്നും​ ​സ​ർ​ക്കാ​രി​നു​ ​വേ​ണ്ടി​ ​ഹാ​ജ​രാ​യ​ ​അ​ഡി.​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ൽ​ ​അ​ശോ​ക്.എം ചെറിയാൻ വിശദീകരിച്ചു. ​മു​ഖ്യ​മ​ന്ത്രി​ ​ഇ​ത്ത​ര​മൊ​രു​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ച​ത് ​അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് ​അ​ഭി​പ്രാ​യ​പ്പെ​ട്ട​ ​സിം​ഗി​ൾ​ബെ​ഞ്ച് ​ഹ​ർ​ജി​ 2020 ഡിസംബർ 20​ ​ലേക്ക് മാറ്റി.

പ​ന്ത​ളം​ ​മ​ന്നം​ ​ആ​യു​ർ​വേ​ദ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​നു​ ​മു​ന്നി​ലെ​ ​അ​ന​ധി​കൃ​ത​ ​കൊ​ടി​മ​ര​ങ്ങ​ൾ​ ​നീ​ക്കം​ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​കോ​ളേ​ജ് ​മാ​നേ​ജ്മെ​ന്റ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​യാ​ണ് ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​ൻ​ ​പ​രി​ഗ​ണി​ക്കു​ന്ന​ത്.അനധികൃത കൊടിമരങ്ങൾ നീക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ സിംഗിൾബെഞ്ച് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ഹർജിക്കാരുടെ വിഷയത്തിൽ നാലു പേർക്കെതിരെ കേസെടുത്തതായി സർക്കാർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *