റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്വാറന്റൈനില്‍ കഴിഞ്ഞ ചൈനീസ് പൂച്ചയുണ്ട്; ദത്തെടുക്കാന്‍ ആളെ വേണം

May 24, 2020 - 11:34 pm

ചെന്നൈ: ക്വാറന്റൈനില്‍ കഴിഞ്ഞ ചൈനീസ് പൂച്ചയുണ്ട്; ദത്തെടുക്കാന്‍ ആളെ വേണം. പൂച്ചയെന്നാല്‍ നല്ല അസല്‍ ചൈനീസ് പൂച്ച. നാലുകാലും വാലുമുണ്ട്. പിന്നെ മൂന്നുമാസത്തെ ക്വാറന്റൈന്‍ വാസ- സുഖചികിത്സ കഴിഞ്ഞ് കൊഴുത്തുമിനുത്ത ഓമനത്തമുള്ള പൂച്ചതന്നെ. കോവിഡ് മഹാമാരി പടരുന്നതിനിടെ ചൈനയില്‍നിന്ന് ചെന്നൈയില്‍ എത്തിയ കപ്പലിലെ കണ്ടെയിനറില്‍ കയറിക്കൂടി കൊച്ചിയിലെത്തിയ പൂച്ച മൂന്നുമാസത്തെ ക്വാറന്റൈന്‍ വാസം പൂര്‍ത്തിയാക്കി.

കളിപ്പാട്ടങ്ങള്‍ നിറച്ച കണ്ടെയ്‌നറിനുള്ളില്‍ ഫെബ്രുവരി 17നാണ് പൂച്ച എത്തിയത്. ചൈനയിലേക്കുതന്നെ മടക്കി അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും മൃഗസംരക്ഷണ സംഘടനയായ പെറ്റ പ്രവര്‍ത്തകര്‍ എതിര്‍ത്തു. ചൈനയില്‍ മാംസത്തിനും രോമത്തിനും വേണ്ടി പൂച്ചകളെ കൊല്ലുന്നത് പതിവാണെന്നും അതിനാല്‍ പൂച്ചയെ ചൈനയിലേക്ക് തിരിച്ചയക്കരുതെന്നായിരുന്നു മൃഗസ്നേഹികളുടെ ആവശ്യം. അതോടെ ചെന്നൈ കസ്റ്റംസ് അധികൃതര്‍ അതിനെ പൂച്ചകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന കാറ്റിറ്റിയൂഡ് ട്രസ്റ്റിനു കൈമാറി. പൂച്ചയെ ദത്തെടുക്കാന്‍ ആളെ തേടുകയാണിപ്പോള്‍. ഒരു പൂച്ചയെ പോറ്റാന്‍ ശേഷിയുള്ള ആര്‍ക്കുവേണമെങ്കിലും ദത്തെടുക്കാവുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *