കൊല്ലം: പ്രസവിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് കൊല്ലത്തെ വിക്ടോറിയ ആശുപത്രി പൂട്ടി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരെയും ക്വാറന്റൈനിലാക്കുകയും ചെയ്തു. കൊവിഡ് ഹോട്ട് സ്‌പോട്ടായ കല്ലുവാതുക്കല്‍ സ്വദേശിയായ യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ഭര്‍ത്താവ് മലപ്പുറത്ത് കാറ്ററിങ് ജോലി ചെയ്യുകയാണ്. യുവതിയുടെ ആദ്യപരിശോധനയില്‍ കൊവിഡ്- 19 പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍, തുടര്‍പരിശോധനയില്‍ ഇവര്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. ഇവിടെ ചികിത്സയിലുള്ള രോഗികളെ ആശുപത്രി അണുവിമുക്തമാക്കുന്നതുവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റും.