തൃശൂര്‍ : കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ രണ്ട് മുന്‍ ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്‌തു. കെ.വി.സുഗതന്‍, എം.എ.ജിജോരാജ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്‌തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 9 ആയി.
രണ്ട് വനിത ഭരണസമിതി അംഗങ്ങള്‍ അറസ്റ്റിലാകാനുണ്ട്. അമ്പിളി മഹേഷ് ,മിനി നന്ദനന്‍ എന്നിവരാണ് അറസ്റ്റിലാവാനുളളത്. ഇവര്‍ നാട്ടിലില്ലെന്നാണ് പറയുന്നത്. നൂറുകോടിയിലധികം രൂപയുടെ ക്രമക്കേടാണ് ബാങ്കില്‍ കണ്ടെത്തിയത്.,തട്ടിപ്പിന് കൂട്ടുനിന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 11 ഭരണ സമിതി അംഗങ്ങളെ പ്രതി ചേര്‍ത്ത് കേസ് എടുത്തത്.

