റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകത്ത് ഏറ്റവുമധികം കൊറോണ രോഗികളുടെ വിവരം റിപ്പോർട്ട് ചെയ്ത ദിവസം ഇന്ന്, വ്യഴാഴ്ച (21-05-2020)

May 21, 2020 - 2:54 pm

ന്യൂഡൽഹി: കൊറോണാ മഹാമാരി ലോകത്ത് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഏറ്റവുമധികം രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്യുന്ന ദിവസമായി മെയ് 21 മാറി മാറി എന്ന് ലോക ആരോഗ്യ സംഘടന സെക്രട്ടറി ജനറൽ ടെസ്റോസ് അധാനം പറഞ്ഞു. ലോകത്താകെ ഒരു ലക്ഷത്തി ആറായിരം രോഗബാധയാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലോകത്താകെ ഇതുവരെ 51,04,902
ആളുകൾക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഹോപ് കിൻസ് സർവ്വകലാശാലയുടെ കണക്കനുസരിച്ച് 329,997 പേർ ലോകത്ത് കൊറോണ മൂലം മരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗബാധ അമേരിക്കയിലാണ് ആണ് . 15,93,039 രോഗികൾ . 94941 മരണങ്ങൾ അമേരിക്കയിൽ സംഭവിച്ചു. ദീർഘനാൾ രോഗബാധ ലോകസമൂഹത്തെ പിൻ തുടരും . താഴ്ന്നതോ ഇടത്തരം വരുമാനമുള്ളതോ ആയ രാജ്യങ്ങളിലേക്ക് രോഗബാധ എത്തിയതും അവിടങ്ങളിൽ വേഗത്തിൽ വ്യാപിക്കുന്നതും ഗുരുതരമായ സ്ഥിതിവിശേഷമാണ്. ഇന്ത്യയിൽ മെയ് 21 വരെ 112442 പേർക്ക് രോഗബാധ ഉണ്ടായി എന്നാണ് കണക്ക്. മെയ് 21 ന് 5609 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 132 മരണങ്ങൾ ഇന്ന് ഉണ്ടായി. ആകെ മരണസംഖ്യ 3438 ആയി അതോടെ ഉയർന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *