ഋഷി പ്രസാദിന്റെ മാതംഗിയിൽ ശ്വേതാമേനോൻ

വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ എന്ന ജെ കെ നായർ നിർമ്മിച്ച് ഋഷി പ്രസാദ് തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് മാതംഗി. ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങൾ ചർച്ച ചെയ്യുന്ന ഈ ചിത്രത്തിൽ നായികയായെത്തുന്നത് ശ്വേതാമേനോൻ ആണ്.

വിഹാൻ, റിയാസ് ഖാൻ, കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല, ഗീതാവിജയൻ, സുനിത ധനാജ്, രശ്മി ബോബൻ, പ്രിയങ്ക, കെ പി സുരേഷ് കുമാർ, ഗീതാ മാടായിപ്പാറ, മുരളി വായാട്ട് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

ചായാഗ്രഹണം ഉത്പൽ വി നായനാർ, ഗാനരചന ഋഷി പ്രസാദ്, സംഗീതം സോമസുന്ദരം, ആലാപനം കെ എസ് ചിത്ര, സുജാത മോഹൻ എന്നിവർ നിർവഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →