മൂല്യനിര്‍ണയത്തിനായി കൊണ്ടുപോയ ബിരുദപരീക്ഷയുടെ ഉത്തരക്കടലാസ് കത്തിയ സംഭവത്തില്‍ അന്വേഷണം

ആലപ്പുഴ: അധ്യാപികയുടെ കസ്റ്റഡിയിലിരുന്ന ഉത്തരക്കടലാസ് കത്തിയ സംഭവത്തില്‍ അന്വേഷണം നടത്തും. മൂല്യനിര്‍ണയത്തിനായി അധ്യാപിക കൊണ്ടുപോയ ബിരുദപരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കത്തിനശിച്ച സംഭവത്തിലാണ് പൊലീസന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. കായംകുളം എംഎസ്എം കോളജിലെ അധ്യാപിക വീട്ടിലേക്കു കൊണ്ടുപോയ ഉത്തരക്കടലാസുകള്‍ കത്തിനശിച്ചിരുന്നു. ബിഎസ്‌സി രസതന്ത്രം പരീക്ഷയുടെ 38 ഉത്തരക്കടലാസുകളാണു നശിച്ചത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കാണ് മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹനദാസ് നിര്‍ദേശം നല്‍കിയത്. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവിയും കോളജ് വിദ്യാഭ്യാസ ഡയറക്ടറും കേരള സര്‍വകലാശാലാ രജിസ്ട്രാറും നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. മേശവിളക്കിന്റെ വെളിച്ചത്തില്‍ ഉത്തരക്കടലാസ് പരിശോധിക്കുന്നതിനിടെ ഭക്ഷണം കഴിക്കാനായി മുറിവിട്ട് പുറത്തുപോയപ്പോഴാണു തീപിടിച്ചതെന്ന് അധ്യാപിക പറയുന്നു.

ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവിയും കോളജ് വിദ്യാഭ്യാസ ഡയറക്ടറും കേരള സര്‍വകലാശാലാ രജിസ്ട്രാറും നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. മേശവിളക്കിന്റെ വെളിച്ചത്തില്‍ ഉത്തരക്കടലാസ് പരിശോധിക്കുന്നതിനിടെ ഭക്ഷണം കഴിക്കാനായി മുറിവിട്ട് പുറത്തുപോയപ്പോഴാണു തീപിടിച്ചതെന്ന് അധ്യാപിക പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →