ന്യൂഡല്‍ഹി ആഗസ്റ്റ് 27: 2030 ഓടെ 50 ലക്ഷം ഹെക്ടര്‍ ഭൂമിയെ ഇന്ത്യ സമൃദ്ധമായി മാറ്റുമെന്ന് കേന്ദ്രമാനവശേഷി വികസനമന്ത്രി പ്രകാശ് ജാവദേക്കര്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ചടങ്ങിന് മുന്നോടിയായാണ് മന്ത്രി പറഞ്ഞത്. 2017ല്‍ നടന്ന അവസാന യോഗത്തിലാണ് ഇത് തീരുമാനമായത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎന്സിസിഡിസിഒപി-14 ചടങ്ങിനെ അഭിസംബോധന ചെയ്യും. മന്ത്രി പറഞ്ഞു. അമിതമായി ചൂഷണം ചെയ്യുക, കന്നുകാലി മേയല്‍, വനനശീകരണം എന്നിവ മൂലം ഇന്ത്യയിലെ 29% ഭൂമി ഉപയോഗശൂന്യമാണ്. കാറ്റും പ്രളയവും നല്ല ഭൂമിയെ നശിപ്പിച്ചു. 2030 ഓടെ 50 ലക്ഷം ഹെക്ടര്‍ ഭൂമിയെ സമൃദ്ധമാക്കി മാറ്റുമെന്നതാണ് ഞങ്ങളുടെ മന്ത്രിസഭയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.



