റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐ.എസ്. ആശയപ്രചാരണം: മൂന്ന് മലയാളികള്‍ക്കെതിരേ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു

September 9, 2021 - 11:32 am

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഐ.എസ്. ആശയപ്രചാരണത്തിന്റെ പേരില്‍ മൂന്നു മലയാളികള്‍ക്കെതിരേ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) കുറ്റപത്രം സമര്‍പ്പിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് അമീന്‍, കൊല്ലം സ്വദേശി റഹീസ് റഷീദ്, കണ്ണൂര്‍ സ്വദേശി മുഷബ് അന്‍വര്‍ എന്നിവര്‍ക്കെതിരേയാണു കുറ്റപത്രം. ഡല്‍ഹിയിലെ എന്‍.ഐ.എ. കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്.

ഇസ്ലാംമത വിശ്വാസികളായ യുവാക്കളെ ഭീകരപ്രസ്ഥാനമായ ഐ.എസിലേക്ക് ആകര്‍ഷിക്കാന്‍ സാമൂഹികമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തെന്നതടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. മൂവര്‍ക്കും ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്തബന്ധമാണുള്ളത്. ഭീകരസംഘടനയുടെ ആശയങ്ങള്‍ ടെലഗ്രാം, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ഫണ്ട് പിരിവ് നടത്തുകയും ചെയ്തു. ഇവരില്‍ മുഹമ്മദ് അമീന്‍ കശ്മീര്‍ സന്ദര്‍ശിച്ച് വിഘടനവാദികളുമായി ചേര്‍ന്ന് ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായും കുറ്റപത്രം പറയുന്നു. റഹീസ് റഷീദിന്റെ കശ്മീര്‍ ബന്ധം സംബന്ധിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *