റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പട്ടിക കലാപം; കെ പി സി സി ആസ്ഥാനത്ത് കരിങ്കൊടിയും ഫള്ക്‌സും

August 31, 2021 - 11:20 am

തിരുവനന്തപുരം : ഡി സി സി പട്ടിക പുറത്തുവന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിഷേധങ്ങള്‍ അടങ്ങുന്നില്ല. ഏറ്റവും ഒടുവിലായി കെ പി സി സി ആസ്ഥാനത്ത് കരിങ്കൊടിയും ഫള്ക്‌സും സ്ഥാപിച്ചു. 31/08/21 ചൊവ്വാഴ്ച രാവിലെയാണ് കരിങ്കൊടിയും ഫ്ളക്സും പ്രത്യക്ഷപ്പെട്ടത്.

കോണ്‍ഗ്രസ് പാര്‍ട്ടി നാടാര്‍ സമുദായത്തെ അവഗണിച്ചെന്ന് പറഞ്ഞാണ് കരിങ്കൊടിക്കൊപ്പം ഫളക്‌സ് സ്ഥാപിച്ചത്. നാടാര്‍ സമുദായത്തിന് ഡി സി സി പ്രസിഡന്റ് സ്ഥാനം നല്‍കാത്തതിലാണ് പ്രതിഷേധം. കോണ്‍ഗ്രസ് ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് പോസ്റ്ററില്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനിടെ പ്രതിഷേധങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് ഹൈക്കമാന്റ് നിർദേശം എന്നാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *