ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് 25/08/21 ന് തുടക്കം

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് ലീഡ്സില്‍ 25/08/21 ന് തുടക്കം.ഇന്ത്യന്‍ സമയം വൈകിട്ട് 3.30 മുതല്‍ നടക്കുന്ന മത്സരം സോണി സിക്സ്, സോണി ടെന്‍ 3, സോണി ടെന്‍ 4 എന്നീ ചാനലുകളിലും ഓണ്‍ലൈനായി സോണി ലിവിലും തത്സമയം കാണാം. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു മുന്നിട്ടു നില്‍ക്കുകയാണ്.

ഹെഡിങ്ലെയിലെ പിച്ച് പേസര്‍മാരെ അനുകൂലിക്കുന്നതാണ്. അഞ്ചു ദിവസവും കാലാവസ്ഥ അനുകൂലമാണെന്നാണു സൂചന. ഇന്ത്യ ആത്മവിശ്വാസത്തോടെ ഇറങ്ങുമ്പോള്‍ ജയത്തോടെ തിരിച്ചുവരാനാകും ആതിഥേയരായ ഇം ണ്ട് ഇറങ്ങുക. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ ലോഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 151 റണ്ണിനു ജയിച്ചു. ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ക്കു സാധ്യതയില്ല. നായകന്‍ വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരുടെ ഫോം തലവേദന സൃഷ്ടിക്കുന്നതാണെങ്കിലും പകരക്കാരെ തേടാനുള്ള സാധ്യത കുറവാണ്.

പൂജാരയാണ് ഏറ്റവും നിരാശപ്പെടുത്തുന്നത്.നാല് പേസര്‍മാരുമായിത്തന്നെ ഇന്ത്യ മുന്നോട്ടു പോകാനാണ് സാധ്യത. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ് എന്നിവരെല്ലാം മികച്ച ഫോമിലാണ്.ബാറ്റിങ് നിരയുടെ പ്രകടനമാണ് ഇംഗ്ലണ്ടിന്റെ പ്രശ്നം. നായകന്‍ ജോ റൂട്ടിനെ അമിതമായി ആശ്രയിക്കുന്ന അവസ്ഥ അവര്‍ക്കു മാറ്റാനായില്ല. മറ്റ് രണ്ട് പ്രമുഖ താരങ്ങളായ ജോണി ബെയര്‍സ്റ്റോയും ജോസ് ബട്ട്ലറും തുടര്‍ച്ചയായി പരാജയപ്പെടുന്നു. ബൗളിങ്ങില്‍ ജെയിംസ് ആന്‍ഡേഴ്സന്‍ മിന്നി നില്‍ക്കുമ്പോഴും ബാറ്റിങ് നിരയിലെ പോരായ്മകള്‍ തലവേദനയാണ്. പരുക്കേറ്റ പേസര്‍ മാര്‍ക്ക് വുഡ് പുറത്തായതു കൂടുതല്‍ തിരിച്ചടിയാണ്. ക്രെയ്ഗ് ഓവര്‍ടണോ ടെസ്റ്റില്‍ കന്നിക്കാരനായ സാദിഖ് മഹമൂദോ പകരം കളിക്കും. പരുക്കിന്റെ പിടിയിലായ സ്റ്റുവര്‍ട്ട് ബ്രോഡ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരുടെ അഭാവവും ടീമിലുണ്ട്. സാധ്യതാ ടീം: ഇന്ത്യ – ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി (നായകന്‍), അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സാധ്യതാ ടീം: ഇം ഗ്ലണ്ട് – റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മാലാന്‍, ജോ റൂട്ട് (നായകന്‍), ജോണി ബെയര്‍സ്റ്റോ, ജോസ് ബട്ട്ലര്‍, മൊയീന്‍ അലി, സാം കറാന്‍, ഒലി റോബിന്‍സണ്‍, ക്രെയ്ഗ് ഓവര്‍ടന്‍/ സാദിഖ് മഹമൂദ്, ജെയിംസ് ആന്‍ഡേഴ്സണ്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →