ആലപ്പുഴ : ആലപ്പുഴ കായംകുളത്ത് യുവാവിന് വെട്ടേറ്റു. കായംകുളം കാപ്പില്‍ സ്വദേശി ശിവപ്രസാദ് എന്ന കണ്ണനെയാണ് ഒരുസംഘം അക്രമികള്‍ ബൈക്കില്‍ വീട്ടിലെത്തി വെട്ടി പരിക്കേല്‍പ്പിച്ചത്. കാപ്പില്‍ സ്വദേശി ജേക്കബ്ബാണ് ശിവപ്രസാദിനെ വെട്ടിയത്. ജേക്കബിന് തിരിച്ചും വെട്ടേറ്റിട്ടുണ്ട്.
അക്രമണം തയാന്‍ ശ്രമിച്ച ശിവപ്രസാദിന്റെ പിതാവ് ദാസന്പിളളക്കും പരിക്കേറ്റു. അക്രമം മുന്‍ വൈരാഗ്യം മൂലമെന്ന് പോലീസ് പറയുന്നു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

