പാലക്കാട് : അഭിഭാഷകന് ഹാരിഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം .പാലക്കാട് മണ്ണാര്‍ക്കാട് എസ്,സി എസ്ടി സ്പെഷ്യല്‍ കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തലേദിവസം ഫേസ് ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടുവെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചു,ലൈംഗിക ചുവയുളള പരാമര്‍ശം നടത്തി. തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും എസ്സിഎസ്ടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവുംമാണ് കേസ് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാഞ്ഞതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു




