കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ 800 ആന്റിജന്‍ പരിശോധന കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയല്‍ കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മനോജിന് കിറ്റുകള്‍ കൈമാറി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധനകളും വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയതായി പ്രസിഡന്റ് പറഞ്ഞു.
കൊട്ടാരക്കരയിലെ വെളിയം ഗ്രാമപഞ്ചായത്തില്‍ മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു. 648 പേര്‍ക്കാണ് സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി വാക്‌സിനേഷന്‍ നല്‍കിയത്. വാപ്പാല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചു. ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതായി പ്രസിഡന്റ് ആര്‍. ബിനോജ് പറഞ്ഞു. സി കാറ്റഗറി നിയന്ത്രണങ്ങളുള്ള മൈലം ഗ്രാമപഞ്ചായത്തില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. കോളനികള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി. കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി വാക്‌സിനേഷന്‍ നല്‍കി വരുന്നതയി പ്രസിഡന്റ് ബിന്ദു ജി.നാഥ് പറഞ്ഞു.
പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ വ്യാപാരികള്‍ക്കായി കോവിഡ് പരിശോധന വ്യാപിപ്പിച്ചു. എല്ലാ വ്യാപാരികള്‍ക്കും കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് വ്യാപാരികള്‍ക്ക് അറിയിപ്പ് നല്‍കി. കച്ചവടസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണമെങ്കില്‍ ഉടമകളും മറ്റ് ജീവനക്കാരും 15 ദിവസത്തിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് പരിശോധന ഫലം കയ്യില്‍ കരുതണം. അല്ലെങ്കില്‍ വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ ആയിരിക്കണം. ഓണത്തോടനുബന്ധിച്ച് കച്ചവട സ്ഥാപനങ്ങളില്‍ തിരക്ക് കൂടുമ്പോള്‍ രോഗവ്യാപന സാധ്യത കൂടുതലായതിനാലാണ് പുതിയ നിയന്ത്രണങ്ങളെന്നു പ്രസിഡന്റ് എസ്. തുളസി പറഞ്ഞു.
വിളക്കുടി ഗ്രാമപഞ്ചായത്തില്‍ എല്ലാ ദിവസവും മൊബൈല്‍ ആന്റിജന്‍ പരിശോധന നടത്തുന്നതിന്റെ ഭാഗമായി നഴ്‌സുമാര്‍ അടങ്ങിയ പ്രത്യേക ടീമിനെ പരിശീലനം നല്‍കി ആന്റിജന്‍ പരിശോധനയ്ക്കായി സജ്ജമാക്കി. കൂടുതല്‍ പോസ്റ്റീവ് രോഗികളുള്ള വരിക്കോലില്‍, ചെക്കുപാറ കോളനികളില്‍ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തി. കോളനികളിലെ രോഗബാധിതരായ മുഴുവന്‍പേരെയും സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്കായി മൊബൈല്‍ പരിശോധന സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. മുഖത്തലയില്‍ മയ്യനാട് ഗ്രാമപ്പഞ്ചായത്തിലെ ഡി.സി.സിയില്‍ രണ്ട് രോഗികള്‍ ആണുള്ളത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചു. തൃക്കോവില്‍വട്ടം ഗ്രാമപ്പഞ്ചായത്തിലെ സി.എഫ്.എല്‍.ടിസിയില്‍ 20 രോഗികളും ഡി.സി.സിയില്‍ 16 രോഗികളുമാണ് ഉള്ളത്. നിലവില്‍ 14233 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി സെക്രട്ടറി എ. ശിഹാബുദ്ദീന്‍ പറഞ്ഞു.