ഇടുക്കി: നവീകരിച്ച ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന് പുതിയ മുഖം

ഇടുക്കി: നവീകരിച്ച  ചെറുതോണി ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ന്യായമായ വിലയ്ക്ക് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍  ലഭ്യമാക്കുന്ന പരിപാടിയാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നത്. മികച്ച സേവനവും ഗുണമേന്മയുള്ള സാധനങ്ങള്‍ വില കുറച്ചു ഇവിടെ നിന്ന് ലഭിക്കുമെന്നത് വളരെ പ്രാധാന്യമുള്ള ഒന്നാണെന്നും മന്ത്രി പറഞ്ഞു.

കേരള സര്‍ക്കാര്‍ സ്ഥാപനമായ കണ്‍സ്യുമര്‍ ഫെഡ് കോട്ടയം റീജിയണിന്റെ കീഴില്‍ ചെറുതോണി ട്രാഫിക് ജഗ്ഷനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റാണ് പോലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള പെട്രോള്‍ പമ്പിന് സമീപം തുരുത്തിക്കാട്ടു ബില്‍ഡിംങിലേക്ക് മാറ്റി സ്ഥാപിച്ചത്.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെജി സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡിറ്റാജ് ജോസഫ്, കോണ്‍സ്യൂമര്‍ ഫെഡ് എംഡി സനില്‍ എസ് കെ, തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →