ടോക്കിയോ: ഒളിമ്പിക്‌സ് വനിതാ വിഭാഗം ടേബിള്‍ ടെന്നീസ് മൂന്നാം റൗണ്ടില്‍ മണിക ബത്ര പുറത്തായി. ഓസ്ട്രിയയുടെ സോഫിയ പോള്‍കനോവയോട് നേരിട്ടുള്ള നാലു സെറ്റുകള്‍ക്കാണ് മണിക തോറ്റത്. സ്‌കോര്‍: 11-8, 11-2, 11-5, 11-7. മത്സരത്തില്‍ തുടക്കം മുതലേ ആധിപത്യം പുലര്‍ത്തിയ സോഫിയയ്ക്കു വെല്ലുവിളിയാകാന്‍ ബത്രയ്ക്കു സാധിച്ചില്ല. 30 മിനിറ്റ് കൊണ്ട് മത്സരം ഓസ്ട്രിയന്‍ താരം ജയിച്ചു. ലോക റാങ്കിങ്ങില്‍ 17 -ാം സ്ഥാനക്കാരിയാണു സോഫിയ. ബത്ര 63ാം സ്ഥാനത്തും.ഒന്നാം റൗണ്ടില്‍ ബ്രിട്ടീഷ് താരം ടിന്‍ ടിന്‍ ഹോയെയും രണ്ടാം റൗണ്ടില്‍ യുക്രൈന്‍ താരം മാര്‍ഗരീറ്റ പെസോറ്റ്‌സ്‌കയെയും കീഴടക്കിയാണ് മണിക ബത്ര മുന്നേറിയത്. മാര്‍ഗരീറ്റയുമായുള്ള മത്സരത്തില്‍ തോല്‍വിയുറപ്പിച്ച നിമിഷത്തില്‍ നിന്നാണ് താരം തിരിച്ചുവന്നത്. 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനാണ് ബത്ര. സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ സുതിര്‍ഥ മുഖര്‍ജിയും തോറ്റു. പോര്‍ചുഗലിന്റെ ഫു യുവിനോട് നാലു സെറ്റുകള്‍ക്കാണു മുഖര്‍ജി തോറ്റത്. സ്‌കോര്‍: 11-3, 11-3, 11-5, 11-5.അമ്പെയ്ത്തിലെ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുെട പുരുഷ സംഘം തോറ്റു. ദക്ഷിണ കൊറിയക്ക് മുന്നിലാണ് ഇന്ത്യ തോറ്റത്. അതാനു ദാസ്, പ്രവീണ്‍ ജാദവ്, തരുണ്‍ദീപ് റായി ത്രയം മൂന്നു സെറ്റുകളിലും അടിയറവ് പറഞ്ഞു.ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സിലും ഇന്ത്യയ്ക്ക് തോല്‍വിയാണ്.
ഒളിമ്പിക്‌സ്: ടേബിള്‍ ടെന്നീസ് മൂന്നാം റൗണ്ടില്‍ മണിക പുറത്തായി
