ചെമ്പാരന്‍: ബീഹാറിലെ ചെമ്പാരന്‍ ജില്ലയില്‍ വ്യാജമദ്യം കഴിച്ച് 16 മരണം. ലൗറിയ പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വ്യാജമദ്യമാണ് മരണകാരണമെന്ന് ഗ്രാമീണരില്‍ ചിലര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പോലിസ് ടീമിന്റെ റെയ്ഡുകള്‍ തുടരുകയാണെന്നും അന്വേഷണം പ്രഖ്യാപിച്ചതായും ബീഹാര്‍ ഉപമുഖ്യമന്ത്രി രേണു ദേവി അറിയിച്ചു. അതേസമയം, പോലിസിന്റെ ചോദ്യത്തിന് പലരും മറുപടി നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

