കൊടുങ്കാറ്റിനും മിന്നലിനും സാധ്യത: ഉത്തരേന്ത്യയില്‍ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അടുത്ത 24 മണിക്കൂറിനിടെ ശക്തി കുറഞ്ഞത് മുതല്‍ അതിതീവ്രതയുള്ളതുമായ കൊടുങ്കാറ്റിനും മിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

18/07/2021 ഞായറാഴ്ച മുതല്‍ 21/07/2021 ബുധനാഴ്ച വരെ മഴ ശക്തമായേക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി. പടിഞ്ഞാറന്‍ തീരത്ത് 23/07/2021 വെള്ളിയാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ട്.

ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, കിഴക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റിനും മിന്നലിനും സാധ്യത. ഈ സമയത്ത് പുറത്തുനില്‍ക്കുന്ന മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ജീവാപായം വരെയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

18/07/2021 ഞായറാഴ്ച മുതല്‍ 21/07/2021 ബുധനാഴ്ച വരെ പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയിലും (ജമ്മു കശ്മീര്‍, ലഡാക്ക്, ഗില്‍ഗിത്ത്, ബാള്‍ട്ടിസ്ഥാന്‍, മുസാഫര്‍ബാദ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്) വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലും (പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, യുപി, വടക്കന്‍ മധ്യപ്രദേശ്) എന്നിവിടങ്ങളില്‍ വ്യാപക മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട കനത്ത മഴക്കും അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിന് ശേഷം മേഖലയില്‍ മഴയുടെ ശക്തി കുറയും

Share
അഭിപ്രായം എഴുതാം