റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാശ്മീര്‍ വിഷയത്തില്‍ മതപരമായ പരിവര്‍ത്തനം കൊടുത്ത് ട്രംപ്

August 21, 2019 - 11:42 am

വാഷിങ്ടണ്‍ ആഗസ്റ്റ് 21: കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും തര്‍ക്കത്തില്‍ സഹായിക്കാന്‍ ശ്രമിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളുടെയും പ്രശ്നത്തില്‍ മതപരമായ പരിവര്‍ത്തനം കൊടുത്ത് ട്രംപ്. ‘നിങ്ങള്‍ക്ക് ഹിന്ദുക്കളുണ്ട്, നിങ്ങള്‍ക്ക് മുസ്ലീങ്ങളും. നിങ്ങള്‍ ഒന്നിച്ച് പോകാന്‍ ഞാന്‍ പറയില്ല’. ട്രംപ് പറഞ്ഞു. ഞങ്ങള്‍ ഈ അവസ്ഥയില്‍ സഹായിക്കാനാണ് ശ്രമിക്കുന്നത്. ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇരുരാജ്യങ്ങളും തമ്മില്‍ ബൃഹത്തായ പ്രശ്നങ്ങളുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇപ്പോള്‍ സൗഹൃദത്തിലല്ലെന്നും മദ്ധ്യസ്ഥത വഹിക്കാനാണ് ഞാന്‍ ശ്രമിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഇതൊരു സങ്കീര്‍ണ്ണമായ പ്രശ്നമാണെന്നും മതപരമായി ഒരുപാട് ചെയ്യാനുണ്ടെന്നും, മതമെന്നത് സങ്കീര്‍ണ്ണമായ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീര്‍ പ്രശ്നം കുഴപ്പമാണെന്നും താന്‍ മോദിയുടെ കൂടെയാണെന്നും ട്രംപ് പറഞ്ഞു. ഫ്രാന്‍സില്‍വെച്ച് നടക്കുന്ന ജി-7 ഉച്ചക്കോടിയില്‍ ട്രംപും മോദിയും കൂടിക്കാഴ്ച നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *