ജമ്മു: പാകിസ്താനില്‍നിന്നു ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ച ആയുധങ്ങള്‍ കശ്മീര്‍ താഴ്വരയിലേക്കു ട്രക്കില്‍ കടത്തിക്കൊണ്ടു പോകവെ പിടികൂടി. ട്രക്ക് ഡ്രൈവര്‍ പുല്‍വാമ സ്വദേശിയായ മുന്‍തസിര്‍ മന്‍സൂര്‍ അറസ്റ്റിലായി. ഇയാളാണ് കടത്തി കൊണ്ടുവന്ന ആയുധങ്ങളാണ് ഇവയെന്ന് വ്യക്തമാക്കിയത്. ജമ്മുവിനടുത്ത് ഗന്യാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വാഹനപരിശോധന നടക്കുന്നതിനിടെയാണു ട്രക്ക് എത്തിയത്. ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് വിശദമായി പരിശോധിച്ചപ്പോള്‍ ഒരു പിസ്റ്റളും രണ്ടു ഗ്രനേഡും കണ്ടെത്തുകയായിരുന്നു.
കശ്മീരില്‍ പാകിസ്താനില്‍നിന്നു ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ച ആയുധങ്ങള്‍ പിടികൂടി
