ഭോപ്പാല്‍ ആഗസ്റ്റ് 21: മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ബാബുലാല്‍ ഗൗറിന്റെ മരണത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ബുധനാഴ്ച അനുശോചിച്ചു. ജനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിച്ച ആളാണെന്നും രാഷ്ട്രീയത്തിലുപരി പൊതുജനങ്ങളുടെ താത്പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന നേതാവായിരുന്നെന്നും കമല്‍നാഥ് പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി, താന്‍ കേന്ദ്രമന്ത്രിയായിരിക്കെ നിരവധി തവണ ഗൗര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും താന്‍ അതൊക്കെ നിറവേറ്റി കൊടുത്തിട്ടുണ്ടെന്നും കമല്‍നാഥ് വ്യക്തമാക്കി. സ്വന്തം അഭിപ്രായങ്ങള്‍ നിഷ്പഷ്ടമായി തുറന്നു പറയുന്ന നോതാവാണെന്നും നാഥ് കൂട്ടിച്ചേര്‍ത്തു.
ഗൗറിന്റെ നഷ്ടം സഹിക്കാനുള്ള ശക്തി ബന്ധുക്കള്‍ക്ക് ദൈവം നല്കട്ടെയെന്ന് അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് കമല്‍നാഥ് പറഞ്ഞു.



