റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിംബിള്‍ഡണ്‍ ജോക്കോവിച്ചിന്

July 12, 2021 - 11:52 am

ലണ്ടന്‍: ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളില്‍ റോജര്‍ ഫെഡറര്‍ക്കും റാഫേള്‍ നദാലിനുമൊപ്പം ഇനി സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചും. 11/07/2021 ഞായറാഴ്ച വിംബിള്‍ഡണ്‍ നേട്ടത്തോടെ ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളുടെ എണ്ണം 20 ആയി. ഇറ്റലിയുടെ യുവതാരം മാറ്റിയോ ബരാറ്റിനിയെയാണ് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ജോക്കോവിച്ച് തോല്‍പ്പിച്ചത്.

വിംബിള്‍ഡണിലെ ആറാം കിരീടമാണിത്. ഒമ്പത് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണിലും ജോക്കോവിച്ച് കിരീടം നേടി. രണ്ട് തവണ ഫ്രഞ്ച് ഓപ്പണ്‍ ഉയര്‍ത്തിയപ്പോള്‍ യുഎസ് ഓപ്പണില്‍ മൂന്ന് തവണയും അക്കൗണ്ടിലെത്തിച്ചു. സീസണില്‍ ഓസ്ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും താരം സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം യുഎസ് ഓപ്പണ്‍ കൂടി നേടിയാല്‍ കലണ്ടര്‍ സ്ലാം ജോക്കോവിച്ചിനെ തേടിയെത്തും. ജോക്കോയുടെ 30ാമത്തെ ഗ്രാൻഡ്സ്ലാം ഫൈനൽ കൂടിയായിരുന്നു ഇത്. ഈ വർഷം തന്റെ ഹാട്രിക്ക് ഗ്രാൻഡ്സ്ലാം കിരീടമണ് വിംബിൾഡൺ വിജയത്തോടെ അദ്ദേഹം സ്വന്തമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *