തിരുവനന്തപുരം : ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം. ഇക്കാര്യം വ്യക്തമാക്കി ബെവ്‌കോ സര്‍ക്കുലര്‍ ഇറക്കി. മദ്യശാലയ്ക്ക് മുന്നിലെ ആള്‍ക്കൂട്ടം അനുവദിക്കാനാവില്ലെന്നും, തിരക്ക് നിയന്ത്രിക്കാന്‍ ടോക്കണ്‍ സംവിധാനം നടപ്പാക്കാനും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
തിരക്കുള്ള ഔട്ട്‌ലെറ്റുകളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടണം. 20 ലക്ഷം വരെ കച്ചവടം നടക്കുന്നിടത്ത് മൂന്ന് കൗണ്ടറുകള്‍ ഉണ്ടായിരിക്കണം. 34 ലക്ഷം വരെ നാലു കൗണ്ടര്‍, 50 ലക്ഷത്തിന് മുകളില്‍ കച്ചവടം നടക്കുന്നിടത്ത് ആറില്‍ കുറയാത്ത കൗണ്ടറുകള്‍ വേണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.



