സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ 05/07/2021 തിങ്കളാഴ്ച രാവിലെയെത്തിയ കേന്ദ്രസംഘം തലസ്ഥാനത്തെ ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും സന്ദര്‍ശനം നടത്തുന്ന സംഘം ജില്ലാ കല്കറുമായും കൂടിക്കാഴ്ച നടത്തും.
കൊവിഡ് വ്യാപനം തടയാന്‍ കേരളം സ്വീകരിക്കുന്ന നടപടികളും ചികിത്സകള്‍ സംബന്ധിച്ച വിവരങ്ങളുമൊക്കെ മനസിലാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. വ്യാപനം കൂടി നില്‍ക്കുന്ന ജില്ലകളിലും സംഘം എത്തിയേക്കും. സന്ദര്‍ശത്തിന് ശേഷം സംഘം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറും.

