തിരുവനന്തപുരം : ജോലി വാഗ്‌ദാനം ചെയ്‌ത് വീട്ടിലെത്തി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്‌റ്റില്‍. തിരുവനന്തപുരം പേട്ട സ്വദേശി രഞ്‌ജിത് ചന്ദ്രനെയാണ് നെടുമങ്ങാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. 2021 ജൂണ്‍ 11 നായിരുന്നു പരാതിക്കാധാരമായ പീഡനം നടന്നത്. സംഭവശേഷം പ്രതി ഒളിവില്‍പോയി.
സാമൂഹ്യ മാധ്യമങ്ങളിലൂടെ ജോലി വാഗ്‌ദാനം ചെയ്‌ത് സ്‌ത്രീകളുമായി ബന്ധം സ്ഥാപിക്കുകയാണ് ഇയാള്‍ ചെയ്‌തിരുന്നത്. ഇത്തരത്തിലാണ് നെടുമങ്ങാട് സേവദേശിനി വീട്ടമ്മയെ പരിചയപ്പടുന്നത്. കഴിഞ്ഞ 11 ന് അവരുടെ വീട്ടിലെത്തി കടന്നുപിടിക്കുകയും ബലാല്‍ സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് പോലീസ് എഫ്‌ഐആര്‍
സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം ചെയ്‌തായിരുന്നു തട്ടിപ്പ്. നിരവധി പേരില്‍നിന്ന് ഇയാള്‍ പണം തട്ടിയതായും ആരോപണമുണ്ട്. സാമ്പത്തിക തട്ടിപ്പുകളടക്കമുളള കേസുകളും ഇയാളുടെ പേരിലുളളതായി പോലീസ് പറഞ്ഞു. .ഇയാള്‍ക്കെതിരെ നിലവില്‍ രണ്ടുപരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവരാനിടയുണ്ടെന്നും പോലീസ് പറഞ്ഞു.



