റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജമ്മു വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം ; ഭീകരർ ലക്ഷ്യമിട്ടത് വൻ സ്ഫോടന പദ്ധതിയെന്ന് പൊലീസ്

June 28, 2021 - 10:12 am

ശ്രീനഗര്‍: ഡ്രോൺ വഴി ഇരട്ട സ്ഫോടനങ്ങൾ നടത്തിയ ജമ്മു കശ്മീരിലെ വിമാനത്താവളത്തില്‍ ഭീകരര്‍ പദ്ധതിയിട്ടത് വന്‍ സ്‌ഫോടനമെന്ന് പോലീസ്. പാകിസ്താന്‍ ആസ്ഥാനമായ ലഷ്‌കര്‍ ഇ ത്വായ്ബയാണ് ഡ്രോണ്‍ ഉപയോഗിച്ച്‌ ഞായറാഴ്ച(27/06/21) പുലർച്ചെ ആക്രമണത്തിന് ശ്രമിച്ചത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള സ്‌ഫോടനം ഇന്ത്യയില്‍ ആദ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. താഴ്ന്ന് പറക്കുന്ന ഡ്രോണുകളാണ് ഭീകരര്‍ ഉപയോഗിച്ചത്.

സംഭവത്തില്‍ ഒരു ലഷ്‌കര്‍ ഇ ത്വായ്ബ ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇതിന് പിന്നാലെ ആറ് കിലോയോളം ഭാരം വരുന്ന സ്‌ഫോടക വസ്തുക്കളും അന്വേഷണ സംഘം കണ്ടെടുത്തു. നഗരത്തിലെ തിരക്കേറിയ മേഖലയില്‍ സ്ഥാപിക്കാനിരുന്ന സ്‌ഫോടക വസ്തുവാണ് പോലീസ് കണ്ടെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *