സഖ്യത്തിനില്ല: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് മായാവതി

ന്യൂഡല്‍ഹി: 2022ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി. അതേസമയം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ഷിരോമണി അകാലിദളുമായി സഖ്യമുണ്ടെന്നും അവര്‍ വ്യക്തമാക്കി. പഞ്ചാബില്‍ 117 അംഗ നിയമസഭയില്‍ ഇരു പാര്‍ട്ടികളും തമ്മിലെ സീറ്റ് വിഭജന ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. 97 സീറ്റുകളില്‍ ശിരോമണി അകാലിദള്‍ മത്സരിക്കുമ്പോള്‍ ബിഎസ്പിക്ക് 20 സീറ്റുകള്‍ ലഭിക്കും.അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എമ്മുമായി സഖ്യമുണ്ടാക്കാനാണ് പാര്‍ട്ടി പദ്ധതിയിടുന്നതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മായാവതിയുടെ പ്രഖ്യാപനം. ബിഎസ്പിയുമായും കോണ്‍ഗ്രസുമായുള്ള സഹകരണം പരാജയപ്പെട്ടെന്നും അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഇവരുമായി സഹകരിക്കില്ലെന്നും അഖിലേഷ് യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു. സമാന ചിന്താഗതിക്കാരായ ചെറിയ പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടുമെന്നാണ് അഖിലേഷ് വ്യക്തമാക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →