റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവാക്‌സിന്‌ 77.8 ശതമാനം പ്രതിരോധ ശേഷിയെന്ന റിപ്പോര്‍ട്ടുകള്‍

June 23, 2021 - 8:44 am

ദില്ലി; ഇന്ത്യന്‍ കമ്പനിയായ ഭാരത്‌ ബയോടെക്‌ വികസിപ്പിച്ച കോവാക്‌സിന്‌ 77.8 ശതമാനം പ്രതിരോധ ശേഷിയെന്ന് റിപ്പോര്‍ട്ട് . വാക്‌സിന്റെ മൂന്നാഘട്ട പഠനം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം പറയുന്നത്‌. 25,800 പേരാണ്‌ മൂന്നാഘട്ട പരീക്ഷണത്തിന്റെ ഭാഗമായത്‌.

റിപ്പോര്‍ട്ട്‌ ഡിസിജിഐയുടെ വിദഗ്‌ധ സമിതിക്ക്‌ ഉടന്‍ സമര്‍പ്പിക്കും. പഠന റിപ്പോര്‍ട്ട്‌ ഇതുവരെയും ഒരന്താരാഷ്ട്ര ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഡിസിജിഐയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ച ശേഷമേ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കുകയുളളുവെന്ന്‌ ഭാരത്‌ ബയോടെക്‌ അറിയിച്ചു. മാര്‍ച്ചില്‍ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടില്‍ കോവാക്‌സിന്‌ 81 ശതമാനം പ്രതിരോധ ശേഷിയുണ്ടെന്നായിരുന്നു കണ്ടെത്തിയിരുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *