റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെഡിക്കല്‍ കോളേജ്‌ കേന്ദ്രീകരിച്ച്‌ മയക്കുമരുന്നുവില്‍പ്പന: അഞ്ച്‌ യുവാക്കള്‍ അറസ്‌റ്റില്‍

June 23, 2021 - 8:39 am

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ്‌ കേന്ദ്രീകരിച്ച് അതിതീവ്ര മയക്കുമരുന്നായ എംഡിഎംഎ വില്‍പ്പനക്കെത്തിച്ച അഞ്ച്‌ യുവാക്കള്‍ പോലീസ്‌ പിടിയില്‍. എരുമപ്പെട്ടി സ്വദേശികളായ ജിത്തു തോമസ്‌, അഭിജിത്‌, ശരത്ത്‌, രഞ്‌ജിത്ത്‌ ,സനീഷ്‌ എന്നിവരാണ്‌ പിടിയിലായത്‌. ഇവരില്‍ നിന്ന്‌ ഒന്നര ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ജിത്തു,ശരത്ത്‌ ,അഭിജിത്ത്‌ എന്നിവരാണ്‌ കാറില്‍ സഞ്ചരിച്ച്‌ മയക്കുമരുന്നിന്റെ വില്‍പ്പന നടത്തിയിരുന്നത്‌. ഇവ വീട്ടില്‍ സൂക്ഷിക്കുന്നതും വില്‍പ്പനക്കുളള ആസൂത്രണങ്ങള്‍ നടത്തിയിരുന്നതും സനീഷിന്റെ വീട്ടില്‍ വെച്ചാണ്‌.

ഇവര്‍ക്ക് എംഡിഎംഎ എത്തിച്ചു നല്‍കുന്ന ആളിനെക്കുറിച്ച്‌ പോലീസിന്‌ സൂചന ലഭിച്ചിട്ടുണ്ട്‌. 5,000 മുതല്‍ 10,000 രുപവരെയുളള വിലാക്കാണ്‌ അരഗ്രാം എംഡിഎംഎയ്‌ക്ക്‌ വില ഈടാക്കുന്നത്‌. രണ്ട്‌ കിലോഗ്രം കഞ്ചാവുമായി പിടക്കപ്പെട്ടതിന്‌ സനീഷിനെതിരെ ചിറ്റൂര്‍ എക്‌സൈസ്‌ സര്‍ക്കിള്‍ ഓഫീസില്‍ കേസ്‌ നിലവിലുണ്ട്‌. വാളയാര്‍ ചെക്ക്‌പോസ്‌റ്രില്‍വച്ച രണ്ടുകിലോ കഞ്ചാവ്‌ പിടികൂടിയതിന്‌ അജിത്തിനെതിരെയും, കഞ്ചാവ്‌ കേസില്‍ പാലക്കാട്‌ റെയില്‍വേ പോലീസ്‌ സ്‌റ്റേഷനിലും തൃശൂര്‍ എക്‌സൈസിലും ശരത്തിനെതിരെയും കേസ് നിലവിലുണ്ട്‌ .

മെഡിക്കല്‍കോളേജ്‌ പോലീസ്‌ സ്‌റ്റേഷന്‍ എസ്‌എച്ച്‌ഒ അനന്തലാലും സംഘവുമാണ് പ്രതികളെ പിടികൂടിയത്‌ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *