രോഗവ്യാപനം കുറയുന്നതിന് അനുസരിച്ച് ആരാധനാലയങ്ങള്‍ തുറക്കുമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാനായിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. കോവിഡ് വ്യാപനത്തോത് കുറയുന്ന മുറയ്ക്ക് മാത്രമേ അക്കാര്യങ്ങള്‍ ആലോചിക്കൂ. എപ്പോള്‍ തുറക്കാമെന്ന് പറയാനാകില്ലെന്നും ഭക്തരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും മന്ത്രി വ്യക്തമാക്കി.

ആരാധനാലയങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നതിന് അനുസരിച്ച് ഇളവുകള്‍ നല്‍കും. ഏതെങ്കിലും സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യം വച്ചല്ല നിയന്ത്രണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ കര്‍മങ്ങള്‍ അനുവദിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →