തിരുവനന്തപുരം: റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് 23ന്

തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിൽ 2016-17 കാലയളവിൽ കൂട്ടിച്ചേർത്ത ആസ്തി ക്രമപ്പെടുത്തുന്നതിനുള്ള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ ഉത്തരവിലെ പുനഃപരിശോധന ഹർജിയിൽ രണ്ടാമത്തെ പൊതു തെളിവെടുപ്പ് വീഡിയോ കോൺഫറൻസായി 23 ന് നടത്തും. പൊതുജനങ്ങളുടെയും മറ്റു ബന്ധപ്പെട്ടവരുടേയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തപാൽ മാർഗമോ. ഇ-മെയിലിലോ (kserc@erckerala.org) 21 നകം സമർപ്പിക്കണം.

തെളിവെടുപ്പിൽ പങ്കെടുക്കുന്നതിന് താല്പര്യമുള്ള ഉപഭോക്താക്കളും പൊതുജനങ്ങളും 21നകം ഫോൺ നമ്പർ സഹിതം kserc@erckerala.org എന്ന ഇ-മെയിലിൽ കമ്മിഷൻ സെക്രട്ടറിയെ വിവരം അറിയിക്കണം. വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതിനാവശ്യമായ ലാപ്‌ടോപ്പ്/ഡെസ്‌ക്‌ടോപ്പ്/കമ്പ്യൂട്ടർ/ സ്മാർട്ട് ഫോൺ/ടാബ്, ഇന്റർനെറ്റ് സൗകര്യം എന്നിവ പങ്കെടുക്കുന്നവർ കരുതണം. വീഡിയോ കോൺഫറൻസിനുള്ള സമയക്രമവും ലിങ്കും ഇ-മെയിലിൽ അറിയിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →