റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റഹ്മാനും സജിതയും പറഞ്ഞതില്‍ ദുരൂഹതയില്ല; വനിതാ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി പൊലീസ്

June 15, 2021 - 2:43 pm

പാലക്കാട്: നെന്മാറയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ 11 വര്‍ഷത്തോളം ഒളിച്ചു കഴിഞ്ഞെന്ന് സജിത പറഞ്ഞതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. സജിതയുടെയും റഹ്മാന്റെയും മൊഴികളെ സാധൂകരിക്കുന്ന തെളിവുകളാണ് കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.

സംഭവത്തില്‍ സാഹചര്യതെളിവുകളും മൊഴികളും പരിശോധിച്ച ശേഷം സജിതയും റഹ്മാനും പറഞ്ഞത് ഒരേ തരത്തിലുള്ള മൊഴികളാണെന്ന് വ്യക്തമായെന്നും നെന്മാറ സി.ഐ. തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് 15/06/21 ചൊവ്വാഴ്ച വനിതാ കമ്മീഷന് സമര്‍പ്പിച്ചു.

സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്നും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോ എന്ന് അറിയുന്നതിനും വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *