റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണം: ജനപഥിലെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് എന്ത് സംഭവിക്കും?

June 8, 2021 - 9:48 am

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണം നടക്കുന്ന പ്രദേശത്ത് വരുന്ന ജനപഥിലെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന ചര്‍ച്ച വ്യാപകമാണ്. ചരിത്രപ്രാധാന്യമുള്ള മൂന്ന് കെട്ടിടങ്ങള്‍ ഈ ഭാഗത്തുള്ളതാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. നാഷണല്‍ മ്യൂസിയം, ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദ് ആര്‍ട്സ്, നാഷണല്‍ ആര്‍ക്കൈവ്സ് എന്നിവയാണ് അവ.ഇതുകൂടാതെ ശാസ്ത്രി ഭവന്‍, കൃഷി ഭവന്‍, വിജ്ഞാന്‍ ഭവന്‍, ഉപരാഷ്ട്രപതിയുടെ വസതി, ജവഹര്‍ ഭവന്‍, നിര്‍മാണ്‍ ഭവന്‍, ഉദ്യോഗ് ഭവന്‍, രക്ഷാ ഭവന്‍ എന്നിവയും ഈ ഭാഗത്തുണ്ട്.

നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ

പദ്ധതിക്കായി ഒരു പൈതൃക കെട്ടിടവും പൊളിച്ചുനീക്കില്ലെന്നും ജനപഥിലെ നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ കെട്ടിടത്തില്‍ നിര്‍മ്മാണത്തിന്റെ ഒരു ഘട്ടത്തിലും സ്പര്‍ശിക്കില്ലെന്നും കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. അതേസമയം, സെന്‍ട്രല്‍ വിസ്റ്റയുടെ രൂപകല്‍പ്പന അനുസരിച്ച്, ഓഫീസുകള്‍ക്ക് വഴിയൊരുക്കുന്നതിനായി അനെക്‌സ് കെട്ടിടം പൊളിക്കും.
1891 മാര്‍ച്ച് 11ന് കൊല്‍ക്കത്തയില്‍ ഇംപീരിയല്‍ റെക്കോര്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിതമായി. സര്‍ക്കാര്‍ രേഖകള്‍ സൂക്ഷിക്കുന്നതിനായി രൂപീകരിച്ച ഈ സ്ഥാപനത്തിന്റെ ആദ്യകാല മേല്‍നോട്ടം ജി.ഡബ്ല്യു. ഫോറസ്റ്റിനായിരുന്നു.1911ല്‍ ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റിയതോടെ ഈ സ്ഥാപനവും പുതിയ തലസ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചു. ഡല്‍ഹി നഗരത്തിന്റെ ശില്പി എഡ്വിന്‍ ല്യൂട്ടന്‍സാണ് പുതിയ മന്ദിരത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. നിയോ-ക്ലാസിക്കല്‍ ശൈലിയില്‍ നിര്‍മ്മിച്ച ഈ മന്ദിരത്തെ ഇംപീരിയല്‍ റെക്കോര്‍ഡ് ഓഫീസെന്നും മ്യൂസിയം ഓഫ് ദി നാഷണല്‍ ആര്‍ക്കൈവ്‌സെന്നും വിളിച്ചിരുന്നു.1998 ജൂലൈ 6ന് ഇന്ത്യന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ ഇത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.എ.ഡി. 1748 മുതലുള്ള രേഖകള്‍ ഇവിടെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഇംഗ്ലീഷ്, അറബി, ഹിന്ദി, പേര്‍ഷ്യന്‍, സംസ്‌കൃതം, ഉര്‍ദു എന്നീ ഭാഷകളിലുള്ള പല പ്രധാന രേഖകളും ഇതില്‍ ഉള്‍പ്പെടുന്നു. പനയോല, മരത്തോല്‍, കടലാസ് എന്നിവയിലുള്ള പുരാതന രേഖകള്‍ ഇപ്പോഴും കേടുകൂടാതെ സൂക്ഷിച്ചിട്ടുണ്ട്

നാഷണല്‍ മ്യൂസിയം

നാഷണല്‍ ആര്‍ക്കൈവ്സിന്റെ പ്രധാന കെട്ടിടം തകര്‍ക്കില്ല. അനക്സ് കെട്ടിടം പൊളിച്ചുമാറ്റി പകരം പുതിയത് നിര്‍മിക്കും. 2025-26 വരെ നാഷണല്‍ മ്യൂസിയവും നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ടും അവരുടെ നിലവിലെ സ്ഥലത്ത് നിന്ന് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അമൂല്യമായ നിരവധി ശില്‍പങ്ങള്‍, പ്രതിമകള്‍, നാണയങ്ങള്‍, ചിത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ സൂക്ഷിച്ചുവെച്ചിരിക്കുന്ന സ്ഥലമാണ് നാഷണല്‍ മ്യൂസിയം. ഇവയെല്ലാം നോര്‍ത്ത് ബ്ലോക്കില്‍ നിന്ന് സൗത്ത് ബ്ലോക്കിലേക്ക് മാറ്റും. മുഗള്‍ രാജവംശകാലത്തെ രേഖകളുള്‍പ്പെടെയുള്ള ചരിത്ര രേഖകള്‍ പൂര്‍ണമായും സുരക്ഷിതമായി മാറ്റുന്നത് വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണെന്ന് അധികൃതര്‍ പറഞ്ഞു. കൊവിഡിന് ശേഷം ഈ വര്‍ഷം അവസാനം മ്യൂസിയം വീണ്ടും തുറക്കുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നാണ് സാംസ്‌കാരിക മന്ത്രാലയം സെക്രട്ടറി രാഘവേന്ദ്ര സിംഗ് പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നാണ് ന്യൂഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയം. ചരിത്രാതീത കാലഘട്ടം മുതല്‍ ആധുനിക കലാസൃഷ്ടികള്‍ വരെയുള്ള വിവിധതരം ലേഖനങ്ങള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 1949 ല്‍ സ്ഥാപിതമായതാണ്. ഇന്ത്യാ ഗവണ്‍മെന്റിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ജനപഥിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 1946 ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ രൂപീകരിച്ച ഗ്വെയര്‍ കമ്മിറ്റിയാണ് ദേശീയ മ്യൂസിയത്തിന്റെ രൂപ രേഖ തയ്യാറാക്കിയത്.

ഇന്ദിരാഗാന്ധി സെന്റര്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ്

ഇപ്പോള്‍ ഇന്ദിരാഗാന്ധി സെന്റര്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു 2023 ആകുമ്പോള്‍ സെന്‍ട്രല്‍ സെക്രട്ടേറിയറ്റിലെ 3 കോംപ്ലക്‌സുകള്‍ വരുമെന്നാണ് പറയപ്പെടുന്നത്. ഇന്ദിരാഗാന്ധി സെന്ററിനെ നിലവിലെ ജന്‍പഥ് ഹോട്ടലിലേക്കു മാറ്റുന്നു. പിന്നീട് ഇത് ഇന്ത്യ ഗേറ്റ് സര്‍ക്കിളിലെ ജാംനഗര്‍ ഹൗസിലേക്ക് മാറ്റും. 1985ല്‍ 2 കോടി ബഡ്ജറ്റുമായി സ്ഥാപിതമായ ഈ സര്‍വകലാശാലക്ക് മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാമമാണ് നല്‍കപ്പെട്ടിട്ടുള്ളത്. 1985 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ആക്ട് പ്രകാരമാണ് ഇതു നിലവില്‍ വന്നത്.ലോകത്തിലെ ഏറ്റവും വലിയ ഓപ്പണ്‍ സര്‍വകലാശാലയായ ഇഗ്‌നോയില്‍ മുപ്പത്തഞ്ച് ലക്ഷം പഠിതാക്കളുണ്ട്. വിദൂര പഠനവും ഓപ്പണ്‍ വിദ്യാഭ്യാസവും നല്‍കുന്നതിലൂടെ ഉയര്‍ന്ന വിദ്യാഭ്യാസം നേടാന്‍ കഴിയാതെപോയ സമൂഹത്തിലെ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ കൂട്ടിയിണക്കുന്നതിനും അതുവഴി വിദ്യാഭ്യാസത്തിലൂടെ ഇന്ത്യയുടെ മാനവ വിഭവശേഷി ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇഗ്‌നോയുടെ സ്ഥാപിതോദ്ദേശ്യം. ഒരു ദേശീയ വിഭവകേന്ദ്രമായും വിദൂരവിദ്യാഭ്യാസത്തിന്റെ മികച്ച നിലവാരം നിലനിറുത്തുന്നതിനുള്ള ഒരു സ്ഥാപനമായും ഇഗ്‌നോ പ്രവര്‍ത്തിക്കുന്നു. സാര്‍ക്ക് കണ്‍സോര്‍ട്ടിയം ഓണ്‍ ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിംഗിനും ഗ്ലോബല്‍ മെഗാ യൂണിവേഴ്‌സിറ്റീസ് നെറ്റ്വര്‍ക്കിനും ആഥിത്യമരുളുന്നതും ഇഗ്‌നോയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *