റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത്‌ സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടി: പ്രധാന മന്ത്രി

June 8, 2021 - 9:41 am

ന്യൂഡല്‍ഹി: കോവിഡ്‌ വ്യാപനത്തിന്റെ പാശ്ചാത്താലത്തില്‍ രാജ്യത്ത്‌ സൗജന്യ ഭക്ഷ്യധാന്യ വിതരണം 2021 നവംബര്‍വരെ നീട്ടിയതായി പ്രധാനമന്ത്രി. രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുമ്പോഴാണ്‌ അദ്ദേഹം ഇക്കാര്യം പ്രഖ്യാ പിച്ചത്‌. പ്രധാന്‍മന്ത്രി ഗരീബ്‌ കല്യാണ്‍ അന്നയോജന പ്രകാരം അഞ്ചുകിലോ വീതം ധാന്യം സൗജന്യമായി നല്‍കുന്നതാണ്‌ പദ്ധതി. 80 കോടി കുടുംബങ്ങള്‍ക്ക്‌ ഈ പദ്ധതി പ്രയോജനം ചെയ്യും.

18 വയസിന്‌ മുകളിലുളളവര്‍ക്ക്‌ സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്നും പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേന്ദ്രം വാക്‌സിന്‍ സംഭരിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് കൈമാറും. 2021 ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്നും മോദി പറഞ്ഞു. പണംവാങ്ങി സ്വകാര്യ ആശുപത്രികള്‍ക്കും വാക്‌സിന്‍ നല്‍കാവുന്നതാണെന്ന്‌ മോദി പറഞ്ഞു . 75 ശതമാനം കേന്ദ്രസര്‍ക്കാര്‍ വാങ്ങുമ്പോള്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. ഒരുഡോസിന്‌ പരമാവധി 150 രൂപ സര്‍വീസ്‌ ചാര്‍ജായി ഈടാക്കാമെന്നും മോദി പറഞ്ഞു. വാക്‌സിന്റെ വില സംസ്ഥാനങ്ങള്‍ക്ക്‌്‌ നിശ്ചയിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *