റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചോക്സിക്കു ഡൊമിനിക്കന്‍ കോടതി ജാമ്യം നിഷേധിച്ചു

June 4, 2021 - 1:55 pm

റോസെ: കരീബിയന്‍ രാജ്യമായ ഡൊമിനിക്കയില്‍ അറസ്റ്റിലായ സാമ്പത്തികക്കുറ്റവാളി മെഹുല്‍ ചോക്സിക്കു കോടതി ജാമ്യം നിഷേധിച്ചു. ഡൊമിനിക്കയില്‍ താന്‍ അനധികൃതമായി കടന്നതല്ലെന്നും തട്ടിക്കൊണ്ടുവന്നതാണെന്നുമായിരുന്നു ചോക്സിയുടെ വാദം.കേസ് വീണ്ടും പരിഗണിക്കാന്‍ 14ലേക്കു മാറ്റി. ചക്രക്കസേരയിലാണു മജിസ്ട്രേറ്റിനു മുന്നില്‍ ചോക്‌സി ഹാജരായത്. ഇന്ത്യയില്‍ 11 കേസുകള്‍ നേരിടുന്ന ചോക്സിയെ നാടുകടത്താനുള്ള നടപടികള്‍ ആന്റിഗ്വയില്‍ പുരോഗമിക്കുകയാണെന്നു ഡൊമിനിക്കന്‍ സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ജാമ്യം നിരസിക്കപ്പെട്ട ചോക്സിയെ തിരികെ ഡൊമിനിക്ക ചൈന സൗഹൃദ ആശുപത്രിയിലേക്കു കൊണ്ടുപോയി. ആശുപത്രിയില്‍നിന്നു വിട്ടാലുടന്‍ പോലീസ് കസ്റ്റഡിയിലെടുക്കും. അതേസമയം, ചോക്സിക്കുവേണ്ടി ഡൊമിനിക്കന്‍ െഹെക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹേബിയസ് കോര്‍പസ് ഹര്‍ജിയിലും വാദമാരംഭിച്ചു.

13,500 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാത്തട്ടിപ്പ് കേസില്‍ പ്രതിയായ വജ്രവ്യാപാരി മെഹുല്‍ ചോക്സി ആന്റിഗ്വയില്‍ ഒളിവില്‍ക്കഴിയവേ ക്യൂബയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണു ഡൊമിനിക്കയില്‍ അറസ്റ്റിലായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *