ന്യഡല്‍ഹി: ഫയല്‍ ചെയ്യപ്പെടുന്ന ബാലിശമായ കേസുകള്‍ സുപ്രീം കോതിയുടെ സമയം അപഹരിക്കുന്നതായി സുപ്രീം കോടതി. ഉപഭോക്തൃ തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റീസ് എംആര്‍ ഷായുമടങ്ങുന്ന ബെഞ്ചാണ് ഈ അഭിപ്രായ പ്രകടനം നടത്തിയത്.
കേസില്‍ അന്തിമ വിധി പുറപ്പെടുവിച്ചതാണെന്നും എന്നാല്‍ പരാതിക്കാരന് നിസാരമായ വിഷയം പറഞ്ഞ് വീണ്ടും കോടതിയില്‍ വന്നതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരം കേസുകള്‍ കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ദേശീയ പ്രധാന്യമുളള വിഷയങ്ങള്‍ വൈകാന്‍ ഇടയാക്കുകയും ചെയ്യുന്നുണ്ട്. ലിസറ്റ് ചെയ്ത കേസുകള്‍ പരിണിക്കുമ്പോള്‍ 95 ശതമാനവും ബാലിശവും നിസാരവുമാണെന്നാണ് കാണുന്നത്. അനാവശ്യ കേസുകളുടെ ആധിക്യംമൂലം കോവിഡ് കൈകാര്യം ചെയ്ത വിഷയവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും ജസറ്റീസ് ചന്ദ്രചൂഡ് പറഞ്ഞു.

