കോവിഡ്‌ 19ന്റെ ഇന്ത്യന്‍ വകഭേതങ്ങള്‍ക്ക് പേരുനല്‍കി ലോകാര്യോഗ്യ സംഘടന

ദില്ലി: ഇന്ത്യയില്‍ കണ്ടെത്തിയ രണ്ട്‌ കോവിഡ്‌ വകഭേതത്തിന്‌ പേരുനല്‍കി ലോകാരോഗ്യ സംഘടന. ഗ്രീക്ക്‌ ആല്‍ഫബെറ്റുകള്‍ ഉപയോഗിച്ച്‌ കപ്പ, ഡെല്‍റ്റ എന്നീ പേരുകളാണ്‌ ഈ വകഭേതങ്ങള്‍ക്ക്‌ നല്‍കിയിരിക്കുന്നത്‌. ബി1. 617.1 വകഭേതത്തിന്‌ ‘കപ്പ’ യെന്നും ബി 1.617.2 വകഭേതത്തിന്‌ ‘ഡെല്‍റ്റ’ എന്നുമാണ്‌ പേര്‌ നല്‍കിയിരിക്കുന്നത്‌. 2020 ഒക്ടോബറിലാണ്‌ ഈ രണ്ടു വകഭേതങ്ങളെയും ഇന്ത്യയില്‍ കണ്ടെത്തിയത്‌. ബി.1 .617 വൈറസ്‌ വകഭേതത്തെ റിപ്പോര്‍ട്ടുകളിലെവിടെയും ഇന്ത്യന്‍ വകഭേതമെന്ന്‌ സൂചിപ്പിച്ചിട്ടില്ലെന്ന്‌ ലോകാരോഗ്യ സംഘടന വിശദമാക്കി.

44 രാജ്യങ്ങളില്‍ ഇന്ത്യന്‍ വൈറസ്‌ വകഭേതം ഭീഷണി ഉയര്‍ത്തുന്നതില്‍ ലോകാരോഗ്യ സംഘടനക്ക്‌ ആശങ്കയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക്‌ പിന്നാലെയാണ്‌ വിശദീകരണവുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്‌. വൈറസ്‌ വകഭേതത്തിന്റെ ശാസ്‌ത്രീയ നാമം മാത്രമേ ഉപയോഗിക്കാറുളളുവെന്നും ഒരു രാജ്യത്തിന്റെയും പേര്‌ സൂചിപ്പിക്കാറില്ലെന്നും ലോകാരോഗ്യ സംഘടന വിശദീകരിച്ചു. ഇന്ത്യന്‍ വകഭേതമെന്ന പ്രയോഗം 32 പേജുളള റിപ്പോര്‍ട്ടിലെവിടെയും വ്യക്തമാക്കിയിട്ടില്ലെന്ന്‌ കേന്ദ്രവും വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →