പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോതേ ഷെറിംഗും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി

ഭൂട്ടാൻ പ്രധാനമന്ത്രി ലിയോൺചെൻ  ഡോ. ലോതേ ഷെറിംഗുമായി പ്രധാനമന്ത്രി ശ്രീ.  നരേന്ദ്ര മോദി ഇന്ന് ടെലിഫോണിൽ സംസാരിച്ചു 


 കോവിഡ് -19 പകർച്ചവ്യാധിക്കെതിരായ ശ്രമങ്ങളിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഇന്ത്യൻ ഗവണ്മെന്റിനോടും  ജനങ്ങളോടും ഐക്യദാർഢ്യം  പ്രകടിപ്പിച്ചു. ഭൂട്ടാൻ ഗവണ്മെന്റിനും  അവരുടെ ആശംസകൾക്കും പിന്തുണയ്ക്കും പ്രധാനമന്ത്രി  ശ്രീ. നരേന്ദ്ര മോദി ആത്മാർത്ഥമായ നന്ദി അറിയിച്ചു.

പകർച്ചവ്യാധിക്കെതിരായ ഭൂട്ടാന്റെ പോരാട്ടം കൈകാര്യം ചെയ്യുന്നതിൽ  രാജാവിന്റെ നേതൃത്വത്തെ അദ്ദേഹം അഭിനന്ദിച്ചു, തുടർച്ചയായ പരിശ്രമങ്ങൾക്ക് ലിയോൺചെന്നിന്  ആശംസകൾ നേർന്നു.

പരസ്പര ധാരണയിലും ആദരവിലും, സമാനമായ സാംസ്കാരിക പൈതൃകത്തിലും ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തിലും നങ്കൂരമിട്ട, ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള പ്രത്യേക സൗഹൃദത്തെ കൂടുതൽ ഉയർത്തിക്കാട്ടാൻ ഇപ്പോഴത്തെ പ്രതിസന്ധി സാഹചര്യം സഹായിച്ചതായി നേതാക്കൾ അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →