ആലപ്പുഴ: കടക്കരപ്പള്ളി പഞ്ചായത്തിലെ ജനകീയ ഭക്ഷണശാല പ്രവർത്തനം ആരംഭിച്ചു. ജനകീയ ഭക്ഷണശാലയുടെ ഉദ്ഘാടനം നിയുക്ത എം. എൽ. എ. പി. പ്രസാദ് നിർവ്വഹിച്ചു. കണ്ടമംഗലം ആരാധന ഓഡിറ്റോറിയത്തിലാണ് ഭക്ഷണശാല. കോവിഡ് രോഗികൾക്കും ക്വാറന്റയിനിൽ കഴിയുന്നവർക്കും ഭക്ഷണം സൗജന്യമാണ്. കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിലാണിതിന്റെ പ്രവർത്തനം. വാർഡുതല സമിതികളുടെ ഏകോപനത്തോടെ സന്നദ്ധ പ്രവർത്തകരിലൂടെയാണ് കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുമെല്ലാം ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുന്നത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ അധ്യക്ഷനായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ പങ്കെടുത്തു.
ആലപ്പുഴ: കടക്കരപ്പള്ളി പഞ്ചായത്തിൽ ജനകീയ ഭക്ഷണശാല തുറന്നു
