ജനീവ: ഇന്ത്യിലെ അതിതീവ്രമായ രണ്ടാം കോവിഡ് തരംഗത്തിന്റെ കാരണം വ്യാപന ശേഷികൂടിയ വൈറസ് വകഭേതമാണെന്ന് ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ ഡോ.സൗമ്യ സ്വാമി നാഥന്‍. വാക്‌സിന്‍ നല്‍കുന്ന സുരക്ഷക്കുപോലും വെല്ലുവിളി ഉയര്‍ത്തുന്ന ഈ വൈറസ് വകഭേതത്തിന്റെ സാന്നിദ്ധ്യം രാജ്യത്ത് കോവിഡ് വ്യാപനം ത്വരിതപ്പെടുത്തുകയും നിയന്ത്രണാതീതമാക്കുകയും ചെയ്യുന്നതായി ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് പിന്നില്‍ വൈറസ് കൂടാതെ മറ്റുചില നിര്‍ണായക ഘടകങ്ങള്‍ കൂടി ഉണ്ടെന്ന് എഎഫ്പിയ്ക്കനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി.
സാമൂഹ്യമായ കൂടിച്ചേരലുകളും ആഘോപരിപാടികളും വൈറസ് വ്യാപനം ത്വരിതപ്പെടുത്തി. ആദ്യതരംഗത്തിന്റെ അലകള്‍ അവസാനിക്കന്നതിന് മുമ്പ് തന്നെ ജനങ്ങള്‍ മാസ്‌ക് ഉപേക്ഷിക്കുകയും മറ്റു പ്രതിരോധ മാര്‍ഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തത് രണ്ടാം തരംഗത്തിന് ഒരു പരിധിവരെ വഴിയൊരുക്കിയതായി ഡോ. സൗമ്യസ്വാമി മിനാഥന്‍ കൂട്ടിച്ചേര്‍ത്തു. വ്യാപന നിരക്ക് വര്‍ധനവിലേക്കെത്തികഴിഞ്ഞാല്‍ പിന്നീട് അതിന്റെ നിയന്ത്രണം അസാധ്യമാവും. അതാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതി. വാക്‌സിന്‍ വിതരണം ത്വരിതപ്പെടുത്തിയിട്ടുണ്ടെങ്കിലും അതുകൊണ്ടുമാത്രം കോവിഡ് തരംഗത്തെ പ്രതിരോധിക്കാന്‍ കഴിയില്ല. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉദ്പ്പാദകരാജ്യമായ ഇന്ത്യയില്‍ രണ്ടുശതമാനം ആളുകള്ക്കുമാത്രമാണ് ഇതുവരെ പൂര്‍ണ്ണമായി വാക്‌സിേഷന്‍ ലഭിച്ചിട്ടുളളത്. 70-80 ശതമാനം പേര്‍ക്ക് പൂര്‍ണ്ണമായ വാകിസിന്‍ നല്‍കാന്‍ ഇന്‍ഡ്യക്ക് മാസങ്ങള്‍ വേണ്ടിവരുമെന്നും ഡോ.സൗമ്യ ഓര്‍മ്മിപ്പിച്ചു.
ഇന്ത്യയെപ്പോലെ ബ്രഹത്തായ ഒരു രാജ്യത്ത് രോഗവ്യാപന നിരക്ക് മാസങ്ങളോളം താഴ്ന്ന നിലയില്‍ തുടര്‍ന്നിരിക്കാമെന്നും പ്രദേശികമായി മാത്രം നിലനിന്നിരുന്ന വൈറസ് പതിയെപതിയെ ഇരട്ടിക്കുകയും വ്യാപിക്കുകയും ചെയ്തു. വൈറസിന്റെ സാന്നിദ്ധ്യവും വ്യാപനത്തിലെ അപകടവും തിരിച്ചറിയാന്‍ വൈകിയത് രോഗവ്യാപനം വര്‍ദ്ധിക്കുന്നതിന് പിന്നിലെ ഒരു കാരണമായിട്ടുണ്ടാവുമെന്നും അവര്‍ പറഞ്ഞു. കുത്തനെ ഉയരുന്നതുവരെ അതിന്റെ ആദ്യ കാല ലക്ഷണങ്ങള്‍ തിരിച്ചറിയപ്പെടാത്തതും വ്യാപന നിരക്ക് വര്‍ദ്ധിക്കാന്‍ ഇടയാക്കിയിട്ടുണ്ടാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോവിഡ് 19ന് കാരണമാകുന്ന B1. 617 വൈറസ് വകഭേതത്തിന്റെ സാന്നിദ്ധ്യം കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യിയില്‍ കണ്ടെത്തിയത്. B1. 617 വകഭേതത്തില്‍തന്നെ രൂപാന്തരം സംഭവിച്ച വിവിധ സ്വഭാവം പുലര്‍ത്തുന്ന വ്യത്യസ്ഥ ഇനങ്ങളെ ലോകാരോഗ്യ സംഘടന അടുത്തകാലത്ത വൈറസ് പട്ടികയില്‍ ഉള്‍പ്പെടത്തിയിട്ടുണ്ട്. രോഗവ്യാപനം ത്വരിതപ്പെടുത്തുന്നതിനും കോവിഡ് രോഗബാധക്കുശേഷമോ വാക്‌സിന്‍ സ്വീകരിച്ച ശേഷമോ രൂപപ്പെടുന്ന ആന്റി ബോഡികളെ പ്രതിരോധിക്കുന്നതിനും ശേഷിയുളള B.1.617 വകഭേതത്തിന്റെ രൂപാന്തരങ്ങള്‍ കാണപ്പെടുന്നത് ആശങ്ക ജനിപ്പിക്കുന്നതാണെന്ന് ഡോ. സൗമ്യസ്വാമിനാഥന്‍ പറഞ്ഞു.
വാക്‌സിന് വീണ്ടും വകഭേതങ്ങള്‍ ഉണ്ടാകാമെന്നും വ്യാപനത്തിന്റെ മൂന്നാമതൊരു തരംഗം കൂടി ഇന്ത്യ അഭിമുഖീകരിക്കേണ്ടി വന്നേക്കാമെന്നും നിലവിലുളള വാക്‌സിനുകളെ പ്രതിരോധിക്കാന്‍ ശേഷിയുളള വകഭേതങ്ങള്‍ ഉണ്ടായാല്‍ കൂടുതല്‍ അപകടകരമായ നിലയില്‍ കാര്യങ്ങള്‍ നീങ്ങിയേക്കുമെന്നും അവര്‍ മുന്നറിയിപ്പുനല്‍കി.

